കടുവയെ പിടിച്ച കിടുവ; ട്രാഫിക് പോലീസുകാരനെ കസ്റ്റഡിയിലെടുത്ത് ഓട്ടോ ഡ്രൈവർ; പ്രതിക്കായി ഊർജിത തിരച്ചിൽ

ബെംഗളൂരു : ഗതാഗതനിയമം ലംഘിച്ചതിനെതിരേ നടപടിയ്ക്ക് ഒരുങ്ങിയ പോലീസുകാരനെ കുറച്ചുനേരത്തേക്ക് ‘കസ്റ്റഡിയിൽ’ എടുത്ത ഓട്ടോറിക്ഷാ ഡ്രൈവർക്ക് വേണ്ടി തിരച്ചിൽ. മേഖ്രി സർക്കിളിന് സമീപം കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്.

വൺവേ തെറ്റിച്ച് എത്തിയ ഓട്ടോറിക്ഷ സ്കൂട്ടറിൽ തട്ടിയതിനെത്തുടർന്ന് തടഞ്ഞു നിർത്തിയ ട്രാഫിക് പോലീസ് കോൺസ്റ്റബിൾ രാധാകൃഷ്ണനെതിരേയായിരുന്നു അതിക്രമം.

സ്റ്റേഷനിലേക്ക് പോകാൻ നിർദേശിച്ച് ഓട്ടോയിൽ കയറിയ പോലീസുകാരനെയും കൊണ്ട് ഓട്ടോ ഡ്രൈവർ അതി വേഗത്തിൽ വേറെ വഴിയിൽ പായുകയായിരുന്നു.

  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!

മറ്റ് വാഹനങ്ങൾക്ക് വരെ അപകടമുണ്ടാക്കുന്ന വിധത്തിലായിരുന്നു ഓട്ടോ ഓടിച്ചത്. പോലീസുകാരൻ നിർത്താൻ പറഞ്ഞിട്ടും ചെവിക്കൊള്ളാതെ അലക്ഷ്യമായി പാഞ്ഞു. ഇതിനിടെ പോലീസുകാരന്റെ കൈവശമുണ്ടായിരുന്ന വയർലെസ് സെറ്റ് റോഡിൽ വീണു. ഹെബ്ബാൾ ഭാഗത്തേക്ക് പോയ ഓട്ടോ ഇടയ്ക്ക് നിർത്തിയപ്പോൾ പോലീസുകാരൻ പ്രാണരക്ഷാർഥം ഇറങ്ങി.

അവിടെനിന്നും ഓട്ടോ കുതിച്ചു പാഞ്ഞു. പിന്നീട് കൂടുതൽ പോലീസ് എത്തി തിരച്ചിൽ നടത്തിയപ്പോൾ ഗംഗാനഗറിന് സമീപം ഒട്ടോറിക്ഷ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഓട്ടോയിൽനിന്ന് മാരകായുധം കണ്ടെത്തിയിട്ടുണ്ട്. ഓട്ടോറിക്ഷാക്കാരന് വേണ്ടി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈകിട്ട് പുറത്ത് പോകാൻ പ്ലാൻ ഉണ്ടോ ? ബെംഗളൂരുവിൽ ഇന്ന് രാത്രി 10 വരെ ഗതാഗത നിയന്ത്രണം 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ
[masterslider id="10"]

Related posts