ബഹിരാകാശ ശാസ്ത്രജ്ഞൻ ഏക്‌നാഥ് വസന്ത് ചിറ്റ്‌നിസ് അന്തരിച്ചു

പുണെ : പ്രശസ്ത ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞൻ ഡോ. ഏക്‌നാഥ് വസന്ത് ചിറ്റ്‌നിസിന്(100) വിട. കഴിഞ്ഞദിവസം പുണെയിലെ വസതിയിലായിരുന്നു അന്ത്യം. കുറച്ചുദിവസങ്ങളായി അസുഖബാധിതനായിരുന്നു. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്താലാണ് മരണം. 1985-ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിരുന്നു.

ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്പെയ്‌സ്‌ റിസർച്ചിന്റെ (ഐഎൻസിഒഎസ്‌പിഎആർ) തുടക്കകാലത്ത് നിർണായക പങ്കുവഹിച്ച ശാസ്ത്രജ്ഞനാണ്. അതാണ് പിന്നീട് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായി (ഐഎസ്ആർഒ) മാറിയത്.

  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!

കേരളത്തിൽ തുമ്പയിൽ ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണത്തിനുള്ള സ്ഥലം തിരഞ്ഞെടുക്കുന്നതിലും നിർണായക പങ്ക് വഹിച്ചു. 1981 മുതൽ 1985 വരെ അഹമ്മദാബാദിലെ ഐഎസ്ആർഒയുടെ സ്പെയ്‌സ്‌ ആപ്ലിക്കേഷൻസ് സെന്ററിന്റെ (എസ്എസി) രണ്ടാമത്തെ ഡയറക്ടറായിരുന്നു.

ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ പിതാവായ ഡോ. വിക്രം സാരാഭായിക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഉപഗ്രഹങ്ങൾ വഴി വിദൂരഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതികളിൽ നിർണായകപങ്ക് വഹിക്കുകയും ഡിജിറ്റൽ വിപ്ലവത്തിന് അടിത്തറയിടുകയും ചെയ്തു. ഗുജറാത്തിലെ സ്പെയ്‌സ് ആപ്ലിക്കേഷൻ സെന്ററിന്റെ ഡയറക്ടറായാണ് വിരമിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts