സംസ്ഥാനത്ത് ഇന്ന് മുതൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

ബെംഗളൂരു: സംസ്ഥാനത്ത് ഇന്ന് ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ഉച്ചയ്ക്ക് ശേഷമായിരിക്കും മഴ കനക്കുക.

ഇനി രണ്ടു ദിവസങ്ങളില്‍ സജീവമായ മണ്‍സൂണ്‍ ഘട്ടം അനുഭവപ്പെടും.

സംസ്ഥാനത്തിന്റെ തീരദേശ, തെക്കന്‍ ഭാഗങ്ങളിലാണ് ഏറ്റവും ശക്തമായ മഴ ലഭിക്കുക.

ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകള്‍ ഉള്‍പ്പെടുന്ന തീരദേശ കര്‍ണാടകയില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

  പാൻ കാർഡ് ചട്ടങ്ങളിൽ മാറ്റം; ബുധനാഴ്ച മുതൽ ആധാർ മാത്രം പോരാ, അധിക രേഖകൾ നിർബന്ധം; നിങ്ങൾ അറിയോണ്ടതെല്ലാം

ഇടിമിന്നല്‍, ശക്തമായ കാറ്റ് എന്നിവയുള്‍പ്പെടെയുള്ള കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യതയുണ്ട്.

കടല്‍ തീരത്ത് പ്രക്ഷുബ്ധവും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്.

  മഹാകുംഭമേളയിലെ 'ഐഐടി ബാബ' ഇനി കുടുംബസ്ഥൻ; വധു കർണാടക സ്വദേശിയായ എൻജിനീയർ

ഒക്ടോബര്‍ 26 ന് ശേഷം കാലാവസ്ഥ വരണ്ടതായി മാറിയേക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ റോഡുകൾ ആഘോഷവേദിയായി; ഭാരതീയ സിറ്റിയിൽ ഹാപ്പി സ്ട്രീറ്റ്‌സ് രണ്ടാം വാരവും ഹിറ്റ്!
[masterslider id="10"]

Related posts

Click Here to Follow Us