ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം.
മാഗഡി റോഡിലെ കാമാക്ഷിപാളയക്കടുത്ത് ശനിയാഴ്ച രാവിലെ 7.45-ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി ഓട്ടോറിക്ഷയിലും കാറിലും ബൈക്കിലും ഇടിച്ചു.
ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഡി.യേശു(44), മകൾ മരിയ ജെന്നിഫർ(24) എന്നിവരാണ് മരിച്ചത്. അപകടത്തിനുപിന്നാലെ ലോറി ഡ്രൈവർ ഇറങ്ങി ഓടി രക്ഷപ്പെട്ടു.
ഡി.യേശുവാണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. മകളുമായി പള്ളിയിൽ പോകുമ്പോഴാണ് അപകടമുണ്ടായത്. മരിയ ജന്നിഫറിന്റെ വിവാഹം അടുത്തു നടക്കാനിരിക്കുകയായിരുന്നു.
ഇതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഇരുവരും പള്ളിയിലേക്ക് പോകാനിറങ്ങിയത്. കാമാക്ഷിപാളയ പോലീസ് കേസെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]