12ന് നാട്ടില്‍ പോകാന്‍ ബസ്‌ കിട്ടിയില്ലേ? പേടിക്കേണ്ട;കേരള ആര്‍ ടി സി യുടെ അഞ്ചു സ്പെഷ്യല്‍ വരുന്നു;കര്‍ണാടകയുടെ 12 സ്പെഷ്യലുകളുടെ ബൂകിംഗ് ആരംഭിച്ചിരിക്കുന്നു.

ബെന്ഗളൂരു:സ്വാതന്ത്ര്യ ദിനം തിങ്കളാഴ്ച ആയത് കൊണ്ട് അതിനു മുന്‍പ് ഉള്ള വെള്ളിയാഴ്ച നല്ലൊരു വിഭാഗം മലയാളിള്‍ നാട്ടില്‍ പോകും എന്നത് എല്ലാവര്ക്കും അറിയാം ,അതുകൊണ്ടുതന്നെ ട്രെയിന്‍ ടിക്കറ്റ്‌ എല്ലാം മാസങ്ങള്‍ക്ക് മുന്‍പുതന്നെ തീര്‍ന്നു ഇനി പ്രതീക്ഷ ബസ്‌ ടിക്കെറ്റ് കളില്‍ മാത്രം.

കര്‍ണാടക ആര്‍ ടീ സി ,കേരള ആര്‍ ടീ സി എന്നിവയുടെ സ്ഥിരമായുള്ള ബസ്‌ ടിക്കറ്റ്‌ കളും കുറെ ദിവസം മുന്‍പേ തന്നെ തീര്‍ന്നിരിക്കുന്നു.എണ്ണം സ്വകാര്യബസ്സുകള്‍ അവസാന നിമിഷം പുറത്തുവിടുന്ന ടിക്കറ്റ്‌ കള്‍ക്ക് രണ്ടും മൂന്നും ഇരട്ടി ചാര്‍ജ് ഈടാക്കും.ഇതില്‍ നിന്നും രക്ഷനേടാന്‍ ഒരവസരം.
കേരള ആര്‍ ടീ സി കോഴിക്കോട്ടേക്ക് മൂന്നും തലശ്ശേരിയിലേക്കും കണ്ണൂരിലേക്കും ഓരോന്ന് വീതവും സ്പെഷ്യല്‍ സര്‍വിസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.ഇവയുടെ സമയവും റൂട്ടും ഉടന്‍ പ്രഖ്യാപിക്കും.അധിക ബസ്സുകള്‍ ലഭിക്കുന്നതിനനുസരിച്ചു കൂടുതല്‍ സ്പെഷ്യല്‍ സര്‍വിസുകള്‍ ആരംഭിക്കുമെന്നും കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ ഇന്‍ചാര്‍ജ് പറഞ്ഞു.

  കൊച്ചിയിലേക്ക് 4,500; ട്രെയിനിൽ ടിക്കറ്റില്ലെങ്കിൽ വിമാനവും ബസും റെഡി; ഓണക്കാല ബുക്കിങ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ

കര്‍ണാടക ആര്‍ ടീ സി കോട്ടയം ,ഏറണാകുളം,തൃശൂര്‍,കൊഴികോട്,കണ്ണൂര്‍ എന്നിവിടങ്ങളിലെക്കായി 12 സ്പെഷ്യല്‍ സര്‍വിസ് കള്‍ ആരംഭിച്ചിട്ടുണ്ട്.അതിന്റെ ബൂകിംഗ് ഓണ്‍ലൈനില്‍ ലഭ്യമാണ്.

കേരള ആര്‍ ടീ സി ബന്ധപ്പെടേണ്ട നമ്പറുകള്‍ :

ശാന്തി നഗര്‍ :080-22221755

  ബെംഗളൂരുവിൽ പോഡ് ടാക്സികളും റോപ്‌വേകളും വരുന്നു; ഗതാഗതക്കുരുക്ക് അഴിക്കാൻ പുത്തൻ പദ്ധതി

മജെസ്ടിക്:09483519508

സാറ്റലൈറ്റ് ബസ്‌ സ്റ്റാന്റ് :080-26756666.

ടിക്കറ്റ്‌ ബൂകിംഗ് വെബ്സൈറ്റ് : http://www.ksrtconline.com/KERALAOnline

കര്‍ണാടക ആര്‍ ടീ സി ബന്ധപ്പെടേണ്ട നമ്പറുകള്‍ : 

24X7 സപ്പോര്‍ട്ട് : 080-49596666

ടിക്കറ്റ്‌ ബൂകിംഗ് വെബ്സൈറ്റ് : http://ksrtc.in/

ഞങ്ങളുടെ വാർത്തകൾ ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യുക. കൂടുതൽ ബെംഗളൂരു വാർത്തകൾക്കായി ഞങ്ങളുടെ ഫെയ്സ് ബുക്ക് പേജ് ലൈക് ചെയ്യുക (മുകളിൽ വലതു ഭാഗത്ത് )

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുതിയ അധ്യയന വർഷത്തിൽ രക്ഷിതാക്കളുടെ പോക്കറ്റ് ചോരും; സ്വകാര്യ സ്കൂളുകൾ അണിയറയിൽ ഒരുക്കുന്ന ആ വലിയ മാറ്റം!
[masterslider id="10"]

Related posts