നമ്മ മെട്രോ യെല്ലോ ലൈനിൽ 3 ൽ ഒരു ട്രെയിൻ പ്രവർത്തനരഹിതമായി.

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിൽ യാത്രാ പ്രതിസന്ധി. 3 ട്രെയിനുകളുമായി പ്രവർത്തിച്ചിരുന്ന ലൈനിൽ ഒരു ട്രെയിൻ പ്രവർത്തനരഹിതമായതോടെ ട്രെയിനുകളുടെ ഇടയിലുള്ള സമയം വർദ്ധിക്കുകയായിരുന്നു.

കഴിഞ്ഞ മാസം 15 ന് പ്രവർത്തനം തുടങ്ങിയത് മുതൽ 3 ട്രെയിനുകളാണ് സർവ്വീസ് നടത്തിയിരുന്നത്. തിരക്കുള്ള സമയങ്ങളിൽ 25 മിനിറ്റ് ആണ് രണ്ട് ട്രെയിനുകളുടെ ഇടയിലുള്ള കാത്തിരിപ്പു സമയം. എന്നാൽ ഒരു ട്രെയിൻ ഇന്ന് രാവിലെ മുതൽ പ്രവർത്തനരഹിതമായതായി വിവരങ്ങൾ ലഭിച്ചു.

  കോടികളുടെ ബിസിനസ്സ്, ലക്ഷങ്ങളുടെ ശമ്പളം; പക്ഷേ ഒന്നിനോടും ആവേശമില്ല; ബെംഗളൂരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു

ഇതിനെ തുടർന്ന് ചില സ്റ്റേഷനുകളിൽ 35 മിനിറ്റ് വരെ കാത്തിരിക്കേണ്ടതായി വരുന്നുണ്ട്.

ഡെൽറ്റ ഇലക്ട്രോണിക്സ് ബൊമ്മ സാന്ദ്ര മുതൽ ഇൻ്റർ ചേഞ്ച് സ്റ്റേഷനായ രാഷ്ട്രീയ വിദ്യാലയ വരെയാണ് യെല്ലോ ലൈൻ സർവ്വീസ് നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രിയുടെ സന്ദർശനം: ബെംഗളൂരുവിൽ നാളെ (മെയ് 10) വ്യാപക ഗതാഗത നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us