വാർഡ് മെമ്പർ ശ്രീജയുടെ മരണം; കേസിൽ പൊലീസ് അനാസ്ഥയെന്ന് കുടുംബം, മുഖ്യമന്ത്രിക്ക് പരാതി നൽകും

തിരുവനന്തപുരം: ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാർഡ് മെമ്പർ ശ്രീജയുടെ മരണത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ കുടുംബം.

ശ്രീജയുടെ മരണം സംബന്ധിച്ച കേസിലെ പൊലീസ് അനാസ്ഥ കാണിച്ചാകും പരാതി നൽകുക. കേസ് അന്വേഷണം പൊലീസ് അട്ടിമറിക്കുന്നു എന്ന ആരോപണവും കുടുംബം ഉയർത്തുന്നുണ്ട്.

ഇതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച പൊലീസ് സ്റ്റേഷൻ മാർച്ചും നടത്തും.

  'ലവ് ജിഹാദ്': കോർപ്പറേറ്റ് ലോകത്തെ 'പ്രേമരോഗം' മാറ്റാൻ വിഎച്ച്പി.; വ്യവസായ സംഘടനകളുമായി ചർച്ച നടത്താൻ വിശ്വഹിന്ദു പരിഷത്ത്

ശ്രീജ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം. 26-ന് രാവിലെയാണ് ശ്രീജയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പെൺമക്കളുടെ വിവാഹ ആവശ്യത്തിന് പലരിൽ നിന്നായി വാങ്ങിയ 20 ലക്ഷത്തോളം രൂപയുടെ കടം ശ്രീജയ്ക്ക് ഉണ്ടായിരുന്നു.

കെഎസ്എഫ്ഇയിൽ നിന്ന് ലോൺ എടുത്ത് കടം വീട്ടാൻ കുടുംബം തീരുമാനിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശരണ്യയെ കാണാതായ സംഭവം: നിഗൂഢതയുടെ കൊടുമുടിയിൽ തടിയൻഡമോൾ ട്രക്കിങ്ങിന് താൽക്കാലിക തിരശ്ശീല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us