നഗരത്തിലെ ഹോസ്റ്റലുകളിലുള്ള സീലിംഗ് ഫാനുകളിൽ ആത്മഹത്യാ വിരുദ്ധ ഉപകരണം സ്ഥാപിക്കും

ബെംഗളൂരു: ഹോസ്റ്റലുകളിലെ സീലിംഗ് ഫാനുകളിൽ ആത്മഹത്യാ പ്രതിരോധ ഉപകരണങ്ങൾ സ്ഥാപിക്കാൻ തീരുമാനം. രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ( ആർജിയുഎച്ച്എസ് ) ആണ് ഈ സുപ്രധാന നടപടി സ്വീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളിൽ തൂങ്ങിമരിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി.

മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (മിംസ്) രണ്ട് വിദ്യാർത്ഥികൾ രണ്ടാഴ്ചയ്ക്കുള്ളിൽ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചതിനെ തുടർന്നാണ് രാജീവ് ഗാന്ധി ആരോഗ്യ ശാസ്ത്ര സർവകലാശാല ഈ ഈ വിഷയത്തിൽ പഠനം നടത്തുകയും സുപ്രധാന തീരുമാനം എടുക്കുകയാണ് ചെയ്തത്.

  സംസ്ഥാനത്ത് ഇന്ന് ആലിപ്പഴ വർഷത്തിന് സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്,

ജൂലൈ അവസാന ആഴ്ചയിൽ യൂണിവേഴ്സിറ്റി കരിക്കുലം ഡെവലപ്മെന്റ് സെല്ലിൽ (സിഡിസി) നിന്നുള്ള ഡോ. സഞ്ജീവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം മിംസ് സന്ദർശിച്ച് സ്ഥിതിഗതികൾ അവലോകനം ചെയ്തിരുന്നു.

വിദ്യാർത്ഥികളുടെ ആത്മഹത്യ തടയുന്നതിനുള്ള നടപടികൾ ചർച്ച ചെയ്തു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയുന്നതിന് സീലിംഗ് ഫാനുകളിൽ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ആ യോഗത്തിൽ ഡോ. സഞ്ജീവ് വെളിപ്പെടുത്തി.

ഭാരം പരിധി കവിഞ്ഞാൽ, നിർദ്ദിഷ്ട ആത്മഹത്യാ വിരുദ്ധ ഉപകരണം സീലിംഗ് ഫാനിന് യാന്ത്രികമായി മുന്നറിയിപ്പ് നൽകുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഫാൻ ഉടൻ തന്നെ സീലിംഗ് ഹുക്കിൽ നിന്ന് വേർപെടും. വിദ്യാർത്ഥികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചാൽ, ഫാൻ സ്വയം വീഴും.

  കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരന്‍ മരിച്ചു

ഹുക്കിൽ നിന്ന് ഫാൻ നീക്കം ചെയ്യുന്നതിനു പുറമേ, ഹോസ്റ്റൽ അധികൃതരെ അറിയിക്കുന്നതിനായി ആത്മഹത്യാ വിരുദ്ധ ഉപകരണത്തിൽ ഒരു സൈറണും സ്ഥാപിച്ചിട്ടുണ്ട്. ഇത് മരണങ്ങൾ തടയുക മാത്രമല്ല, വിദ്യാർത്ഥിയെ കണ്ടെത്താനും അവർക്ക് മാനസിക ധൈര്യവും പിന്തുണയും നൽകാനും സഹായിക്കും.

മിംസിൽ ആന്റി സൂയിസൈഡ് ഉപകരണത്തിന്റെ ഒരു മോക്ക് ഓപ്പറേഷൻ നടത്തി പരീക്ഷിച്ചതായി വൃത്തങ്ങൾ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജനങ്ങളുടെ സര്‍വേയില്‍ യുഡിഎഫ് ബഹുദൂരം മുന്നില്‍; കെ സി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us