ധർമസ്ഥല കേസ്: എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ബെംഗളൂരു: ധർമസ്ഥല കേസ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ച് ഉത്തരവിറക്കി കർണാടക സർക്കാർ.

നാലംഗ അന്വേഷണ സംഘത്തെയാണ് ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ സമഗ്രമായി അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രണവ് മോഹന്തി ഐപിഎസാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ തലവൻ.

1998നും 2014നും ഇടയില്‍ ധര്‍മസ്ഥലയില്‍ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ താന്‍ നിര്‍ബന്ധിതനായി എന്നാണ് ശുചീകരണ തൊഴിലാളി പൊലീസിന് മൊഴി നല്‍കിയത്

  റെയ്ഡ് ഭയന്ന് വിട്പൂട്ടി അകത്തിരുന്ന ഉദ്യോഗസ്ഥനെ പുറത്തെത്തിച്ചു

ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ വലിയ ഞെട്ടൽ സൃഷ്ടിച്ചിരുന്നു. കേസിലെ ആരോപണ വിധേയരായ വ്യക്തികളെല്ലാം ധര്‍മസ്ഥല മഞ്ചുനാഥ ക്ഷേത്രത്തിലെ സൂപ്പര്‍വൈസര്‍മാരും ജീവനക്കാരുമാണ്.

മൊഴി കൊടുത്തവരെ ഇല്ലാതാക്കാന്‍ ഒരു മടിയുമില്ലാത്തവരാണ് ഈ വ്യക്തികളെന്നും തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം നൽകുകയാണെകിൽ കാരണക്കാരായ ആളുകളുടെ പേരുകള്‍ വെളിപ്പെടുത്തുമെന്നും തൊഴിലാളി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാമലക്ഷ്മണന്മാരായി ദുൽഖറും ടൊവിനോയും; പൃഥ്വിരാജിന്റെ രൂപം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; മോളിവുഡ് 'രാമായണം' വൈറൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാരിൽ വൻ അഴിച്ചുപണി: ആർ.എൻ. രവി ബംഗാളിലേക്ക്; സി.വി. ആനന്ദബോസ് രാജിവെച്ചു
[masterslider id="10"]

Related posts

Click Here to Follow Us