ബെംഗളൂരു : ജീവകാരുണ്യ പ്രവർത്തനങ്ങൾ മുഖമുദ്രയാക്കിയ ബെംഗളൂരു മലയാളികളുടെ പ്രമുഖ കൂട്ടായ്മയായ ബെംഗളൂരു മലയാളി ഫ്രണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റ്, ഭാരതത്തിൻ്റെ എഴുപതാം സ്വാതന്ത്ര്യദിനം ബെംഗളൂരു കൊത്തന്നൂരിലെ നിരാലംബരായ പെൺകുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ” ന്യൂ ഹോമിലെ” അന്തേവാസികൾക്കൊപ്പം ചിലവഴിച്ചു കൊണ്ട് ആഘോഷിച്ചു.
ആഘോഷത്തോടനുബന്ധിച്ച് ട്രസ്റ്റിലെ അംഗങ്ങൾ മധുര പലഹാരങ്ങൾ വിതരണം ചെയ്തു. തുടർന്ന് അന്തേവാസികളായ പെൺകുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു. ട്രസ്റ്റ് പ്രസിഡൻ്റ് സുമോജ് മാത്യു, സെക്രട്ടറി ഉണ്ണികൃഷ്ണൻ, ജോ. സെക്രട്ടറി പ്രജിത്ത്, ജോ. ട്രഷറർ സൂരജ്, വനിതാ വിഭാഗം പ്രസിഡൻ്റ് നളിനി തുടങ്ങിയവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
Related posts
-
ലാൽബാഗിന്റെ ശില്പി ഗുസ്താവ് ക്രൂംബിഗലിന്റെ കല്ലറ തകർത്ത നിലയിൽ;
ബെംഗളൂരു: നഗരത്തിലെ പ്രശസ്തമായ ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡന്റെ രൂപകല്പനയിൽ നിർണായക പങ്കുവഹിച്ച... -
കാലവർഷം ചതിച്ചു; എൽ നിനോ തിരിച്ചടിയായി: ബെംഗളൂരുവിൽ പച്ചക്കറി വില കുതിച്ചുയരുന്നു, പൊള്ളലേറ്റ് സാധാരണക്കാർ
ബെംഗളൂരു: എൽ നിനോ പ്രഭാവത്തെ തുടർന്ന് സംസ്ഥാനത്ത് കാലവർഷം കനത്ത തിരിച്ചടിയായതോടെ... -
‘ടോക്സിക്’ പ്രചാരണങ്ങൾക്ക് നിയന്ത്രണം; റിവ്യൂ ചെയ്തവർക്ക് ലീഗൽ നോട്ടീസ് ?, വിധിയിൽ വ്യക്തത വരുത്തി ഹൈകോടതി
അവഹേളനപരമായ പ്രചാരണങ്ങൾക്ക് കോടതിയുടെ താൽക്കാലിക വിലക്ക് ‘റോക്കിംഗ് സ്റ്റാർ’ യാഷ് നായകനായ...
