നിമിഷപ്രിയയുടെ മോചനം; പുറത്ത് നിന്നുള്ള ആരുടെയും ഇടപെടൽ വേണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: യെമനിലെ ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നിമിഷപ്രിയയുടെ മോചനത്തിന് ആവശ്യമായ ചർച്ചകൾ അവരുടെ കുടുംബം മാത്രം നടത്തിയാൽ മതിയെന്ന് കേ​ന്ദ്രസർക്കാർ. സുപ്രീംകോടതിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

പുറത്ത് നിന്നുള്ള സംഘടനകളുടെ സഹായം നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നടത്തുന്നത് ഗുണമല്ല ദോഷം ചെയ്യുമെന്നും സർക്കാർ പറഞ്ഞു.

  'ആഘോഷിക്കാം, പക്ഷേ വീലിംഗ് വേണ്ട'; ഐപിഎൽ ഫൈനൽ രാത്രിയിൽ ബെംഗളൂരുവിൽ വൻ പോലീസ് വേട്ട, 13 സ്റ്റേഷനുകൾ ഒന്നിച്ചറങ്ങി!

കേന്ദ്രസർക്കാരിന് വേണ്ടി അറ്റോണി ജനറൽ ആർ.വെങ്കിട്ടരമണിയാണ് സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചത്.

നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്താൻ നിമിഷ പ്രിയയുടെ കുടുംബം ഒരാളെ നിയോഗിച്ചിട്ടുണ്ടെന്നും അവരുടെ നേതൃത്വത്തിലാണ് ചർച്ചകൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ദേശശുദ്ധി നല്ലതെങ്കിലും പുറത്ത് നിന്നുള്ള ഒരാളും ചർച്ചകളിൽ ഇടപെടേണ്ട ആവശ്യമില്ലെന്നും കേന്ദ്രസർക്കാർ അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ മാലിന്യം ഇനി വെറുതെ കളയാം എന്ന് കരുതേണ്ട; നാലായി തരംതിരിച്ചില്ലെങ്കിൽ പണികിട്ടും! പുതിയ 'എസ്.ഡബ്ല്യു.എം' ചട്ടങ്ങൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts