രണ്ടുമാസത്തിനിടെ നടത്തിയ സ്പെഷ്യൽ ഡ്രൈവിലൂടെ പോലീസ് തെളിയിച്ചത് 42 കേസുകൾ; പിടിക്കപെട്ടവരിൽ രണ്ടുവർഷം മുൻപ്‌ മുങ്ങിയ പിടികിട്ടാപുള്ളിയും

ബെംഗളൂരു : കഴിഞ്ഞ രണ്ടുമാസത്തിനിടെ മൈസൂരു സിറ്റി പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിലൂടെ 42 വ്യത്യസ്ത കേസുകളിൽപ്പെട്ട 19 പ്രതികളെ അറസ്റ്റ് ചെയ്തു.

ഇവരിൽനിന്ന് 63 ലക്ഷം രൂപയുടെ മോഷ്ടിച്ച സ്വത്തുക്കൾ കണ്ടെടുത്തായി സിറ്റി പോലീസ് കമ്മിഷണർ സീമ ലട്കർ പറഞ്ഞു. തെളിയിക്കപ്പെട്ടവയിൽ 28 വാഹനമോഷണങ്ങളുംപെടും. 659 ഗ്രാം സ്വർണാഭരണങ്ങൾ, ഒരു കിലോ വെള്ളി, 27 ഇരുചക്ര വാഹനങ്ങൾ, ഒരു കാർ, 2,57,000 രൂപ, ഒരു ലാപ്ടോപ്പ് എന്നിവയും വിവിധ പ്രതികളിൽനിന്ന് കണ്ടെടുത്തു.

  സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി

രണ്ടുവർഷം മുൻപ്‌ സരസ്വതിപുരത്ത് ഒരു വീട് കൊള്ളയടിച്ച കേസിലെ പിടികിട്ടാപുള്ളിയെ അറസ്റ്റ് ചെയ്തതാണ് ഇതിൽ എറ്റവുംവലിയ കേസ്.

മയക്കുമരുന്ന് ദുരുപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി ബോധവത്കരണ പ്രചാരണം നടത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എൽപിജി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്: ഓഗസ്റ്റ് 15-ന് ശേഷം ഇത് പൂർത്തിയാക്കിയില്ലെങ്കിൽ കണക്ഷൻ തടസ്സപ്പെടും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തായ്‌കോണ്ടോ റിംഗിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി; റിഫറിയുടെ വീഴ്ചയിൽ മലയാളി വിദ്യാർത്ഥി വെന്റിലേറ്ററിൽ, വില്ലനായത് ആ വിനാശകരമായ കിക്ക്!
[masterslider id="10"]

Related posts