കലബുറഗി സ്വർണ്ണക്കട കവർച്ച കേസ്; പ്രതികൾ അന്തസ്സംസ്ഥാന മോഷണ സംഘമെന്ന് പോലീസ്

ബെംഗളൂരു : സ്വർണാഭരണപ്പണിശാലയിൽ ഉടമയെകെട്ടിയിട്ടതിനുശേഷം മൂന്നുകിലോ സ്വർണംകവർന്നത് അന്തസ്സംസ്ഥാന മോഷണ സംഘമെന്ന് പോലീസ്.

പ്രതികളെന്ന് സംശയിക്കുന്നവർ സംസ്ഥാനം വിട്ടുവെന്നാണ് സംശയിക്കുന്നത്. ഇവരെ പിടികൂടാൻ മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളിലേക്ക് കർണാടക പോലീസ് സംഘം പുറപ്പെട്ടു.

കലബുറഗി സറഫ് ബസാറിൽ കവർച്ചയ്ക്കായി ഇവരെത്തിയത് ഓട്ടോറിക്ഷയിലായിരുന്നുവെന്നും തിരികെപോയതും ഓട്ടോയിലായിരുന്നുവെന്നും കണ്ടെത്തി.

  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്

സ്വർണപ്പണിശാല ഉടമയായ ബംഗാൾ സ്വദേശി മോട്ടിയെ തോക്ക് ചൂണ്ടിഭയപ്പെടുത്തിയതിനുശേഷം കൈകൾ കെട്ടിയിടുകയും വായയിൽ പ്ലാസ്റ്റർ ഒട്ടിയ്ക്കുകയും ചെയ്തിട്ടായിരുന്നു വെള്ളിയാഴ്ച ഉച്ചയ്ക്ക് സ്വർണം കവർന്നത്.

നാലംഗസംഘം ഒന്നാംനിലയിൽ പ്രവർത്തിക്കുന്ന സ്വർണപ്പണിശാലയിലെത്തി കവർച്ചനടത്തുകയായിരുന്നു. ശബ്ദംകേട്ട് താഴത്തെനിലയിലെ സ്ഥാപനത്തിലുണ്ടായിരുന്ന രാജശേഖർ എത്തിനോക്കിയപ്പോൾ മോട്ടിയെ കെട്ടിയിട്ടനിലയിൽ കാണുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts