ബെംഗളൂരു : ശിവമോഗ ജില്ലയിലെ അങ്കണവാടിയിൽ വൈറ്റമിൻ എ തുള്ളിമരുന്ന് സ്വീകരിച്ച 13 കുട്ടികളെ ഛർദ്ദിലിനെയും അതിസാരത്തെയുംത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റിപ്പോൺപേട്ടിന് സമീപമുള്ള ഹിരസാനി ഗ്രാമത്തിലാണ് സംഭവം. ആരോഗ്യവകുപ്പിന്റെ പ്രത്യേകപദ്ധതി പ്രകാരമാണ് കുട്ടികൾക്ക് തുള്ളിമരുന്ന് നൽകിയത്. രാവിലെ തുള്ളിമരുന്നു സ്വീകരിച്ച കുട്ടികൾക്ക് വൈകീട്ടായപ്പോഴേക്കും വയറുവേദനയും ഛർദ്ദിലും അതിസാരവും അനുഭവപ്പെടുകയായിരുന്നു.
ശിവമോഗയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളെ എംഎൽഎ ബെലേരു ഗോപാലകൃഷ്ണ സന്ദർശിച്ചു. കുട്ടികളുടെ ആരോഗ്യപ്രശ്നത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തുള്ളി മരുന്ന് തന്നെയാണ് കാരണമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]