ആ​ർ.​സി.​ബി പ്രതിക്കൂട്ടിൽ; കർശന നടപടിയുമായി കർണാടക സർക്കാർ

ബെംഗളൂരു : ഐ.​പി.​എ​ൽ വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ന് പു​റ​ത്തു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും 11 പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ.

സംഭവത്തിൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു (ആ​ർ.​സി.​ബി) മാ​ർ​ക്ക​റ്റി​ങ് ആ​ൻ​ഡ് റ​വ​ന്യൂ മേ​ധാ​വി നി​ഖി​ൽ സോ​സാ​ലെ, ഇ​വ​ന്റ് മാ​നേ​ജ്‌​മെ​ന്റ് സ്ഥാ​പ​ന​മാ​യ ഡി‌.​എ​ൻ‌.​എ എ​ന്റ​ർ​ടെ​യി​ൻ​മെ​ന്റ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ലെ മൂ​ന്നു ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു.

  ബെംഗളൂരുവിലെ റോഡുകൾ ആഘോഷവേദിയായി; ഭാരതീയ സിറ്റിയിൽ ഹാപ്പി സ്ട്രീറ്റ്‌സ് രണ്ടാം വാരവും ഹിറ്റ്!

ദാ​രു​ണ​മാ​യ ദു​ര​ന്ത​ത്തി​ൽ സം​ഭ​വി​ച്ച ഗു​രു​ത​ര ഇ​ന്റ​ലി​ജ​ൻ​സ് വീ​ഴ്ച ചൂ​ണ്ടി​ക്കാ​ട്ടി അ​ഡീ. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പൊ​ലീ​സ് (ഇ​ന്റ​ലി​ജ​ൻ​സ്) ഹേ​മ​ന്ത് നിം​ബാ​ൽ​ക്ക​റെ സ്ഥ​ലം മാറ്റുകയും ചെയ്‌തു.

ക്രൈം​ബ്രാ​ഞ്ചും ബം​ഗ​ളൂ​രു പൊ​ലീ​സും സം​യു​ക്ത​മാ​യാ​ണ് നി​ഖി​ൽ സോ​സാ​ലെ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ദു​ബൈ​യി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്ക​വേ കെ​മ്പെ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നാ​ണ് നി​ഖി​ൽ സോ​സാ​ലെ പി​ടി​യി​ലാ​യ​ത്.

ഡി‌.​എ​ൻ‌.​എ എ​ന്റ​ർ​ടെ​യി​ൻ​മെ​ന്റ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ലെ സു​നി​ൽ മാ​ത്യു, കി​ര​ൺ കു​മാ​ർ എ​ന്നി​വ​രും അ​റ​സ്റ്റി​ലാ​യ​താ​യി ബം​ഗ​ളൂ​രു പൊ​ലീ​സ് ക​മീ​ഷ​ണ​ർ സീ​മ​ന്ത് കു​മാ​ർ സി​ങ് പ​റ​ഞ്ഞു. ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഇ​വ​രെ ക​ബ്ബ​ൺ പാ​ർ​ക്ക് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളുരുവില്‍ നിന്നും വില്‍പ്പനയ്ക്കായി എത്തിച്ച 37 ഗ്രാം എംഡിഎംഎയുമായി പെണ്‍കുട്ടിയും സുഹൃത്തും പിടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അതിജീവിത ഹൈക്കോടതിയിൽ; ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത് എന്ന് ആവശ്യം
[masterslider id="10"]

Related posts

Click Here to Follow Us