സംസ്ഥാനത്ത് വിവിധ വാഹനാപകടങ്ങളിൽ നാല് മരണം

ബെംഗളൂരു : വെ​ള്ളി​യാ​ഴ്ച ചി​ക്ക​ബ​ല്ലാ​പു​ര​യി​ലും ധാ​ർ​വാ​ഡി​ലു​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ നാ​ലു​പേ​ർ മ​രി​ച്ചു. മൂ​ന്നു​പേ​ർ​ക്ക് പരിക്ക്.

ധാ​ർ​വാ​ഡ് അ​ന്നി​ഗേ​രി ഭ​ദ്രാ​പു​ര വി​ല്ലേ​ജി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​രും, ചി​ക്ക​ബ​ല്ലാ​പു​ര​യി​ൽ കാ​ർ ത​ടാ​ക​ത്തി​ലേ​ക്ക് മ​റി​ഞ്ഞ് ഒ​രാ​ളു​മാ​ണ് മ​രി​ച്ച​ത്.

ധ​ാർ​വാ​ഡി​ലെ അ​പ​ക​ട​ത്തി​ൽ ബം​ഗ​ളൂ​രു,മൈ​സൂ​രു സ്വ​ദേ​ശി​ക​ളാ​യ മ​ദ​ൻ, സു​രേ​ഷ്, എ​ൽ.​എ​ൻ. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

  പാചകവാതക ക്ഷാമം: റേഷൻ കടകൾ വഴിയും പെട്രോൾ പമ്പുകൾ വഴിയും മണ്ണെണ്ണ വിതരണത്തിന് അനുമതി

ഗ​ദ​കി​ലെ മു​ന്ദ​ർ​ഗി​യി​ൽ കൃ​ഷി​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ബം​ഗ​ളൂ​രു​വി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യായിരുന്നു അപകടം.

ചി​ക്ക​ബ​ല്ലാ​പു​ര ചി​ന്താ​മ​ണി ബ​ട്‍ല​ഹ​ള്ളി​യി​ൽ കാ​ർ ത​ടാ​ക​ത്തി​ലേ​ക്ക് മ​റി​ഞ്ഞ് ശ്രീ​നി​വാ​സ​പു​ര സ്വ​ദേ​ശി എ​സ്. ആ​ദ​ർ​ശാ​ണ് മ​രി​ച്ച​ത്.

കാ​റി​ലു​ണ്ടാ​യി​രു​ന്ന ചി​ന്താ​മ​ണി​സ്വ​ദേ​ശി ടി.​എ​ൻ. ശ​ര​ത്, ഹൊ​സ​ക്കോ​ട്ടെ സ്വ​ദേ​ശി​ക​ളാ​യ റി​യാ​ൻ,ഭ​ര​ത് എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ദ​ർ​ശി​​ന്റെ വീ​ട് സ​ന്ദ​ർ​ശി​ച്ച് മ​ട​ങ്ങ​വെ​യാ​ണ് അ​പ​ക​ടം. സംഭവത്തിൽ പൊ​ലീ​സ് കേ​​സെ​ടു​ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈ ബൈ പിണറായി ഫ്ലെക്സിനെച്ചൊല്ലി തർക്കം; എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us