നഗരത്തിൽ ലഭിച്ചത് കനത്ത മഴ; ഏറ്റവും കൂടുതൽ മഴ പെയ്തത് യെലഹങ്കയിൽ

ബെംഗളൂരു: ഈ വേനലിലെ ആദ്യ വേനൽനഴ ശക്തിയൊട്ടും കുറച്ചില്ല. യെലഹങ്കയിലാണ് ഇന്നലെ ഏറ്റവും കൂടുതല് മഴ രേഖപ്പെടുത്തിയത്.

ഇവിടുത്തെ സൊന്നേനഹറ്റിയിൽ മാത്രം 60 മിമി മഴയാണ് പെയ്തതെന്നാണ് കണക്കുകൾ പറയുന്നത്. പ്രദേശത്തെ മറ്റു ഭാഗങ്ങളിലും മികച്ച മഴയാണ് ലഭിച്ചത്.

ബഗളുരു, മറേനഹള്ളി, ബെട്ടാഹസസൂരു, ജക്കൂരു, വിദ്യാരായനപുര തുടങ്ങിയ പ്രദേശങ്ങളിലും നല്ല മഴ ലഭിച്ചു.

  കാവേരി നദിയിൽ ആറ് പേർ മുങ്ങിമരിച്ചു; അനുശോചിച്ച് മുഖ്യമന്ത്രി; 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

ബെംഗളൂരു കൂടാതെ, സമീപത്തെ രാമനഗര, മാണ്ഡ്യ, കോലാർ, ചിക്കബെല്ലാപുര മൈസൂർ, കൊടക്, തുടങ്ങിയ ജില്ലകളിലും ഇന്നലെ കന മഴ തന്നെയാണ് ലഭിച്ചത്.

ഇതിൽ രാമനഗരയിലെ ചെല്ലൂരിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്- 99 mm. രാമനഗരയിലെ തന്നെ മകലിയില് 86 mm, ദേവനഹള്ളിയിലെ നല്ലൂരുവിൽ 65 mm എന്നിങ്ങനെയും മഴ പെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊടും ചൂടിൽ വലഞ്ഞ് ജനങ്ങൾ: അടുത്ത 3 ദിവസം നിർണായകം ബെംഗളൂരുവിലും താപനില ഉയരും നിയന്ത്രണങ്ങൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈസ്റ്റര്‍ അവധി; സ്‌പെഷലുമായി കേരള, കര്‍ണാടക ആര്‍ടിസികള്‍
[masterslider id="10"]

Related posts

Click Here to Follow Us