മൈസൂരു ദേശീയ പാതയിൽ പുള്ളിപ്പുലി

ബെംഗളൂരു: ദേശീയപാതയിൽ പുള്ളിപ്പുലിയെ കണ്ടത് പ്രദേശ വാസികളിലും യാത്രക്കാരിലും ഭീതിപരത്തി.

ചിക്കമഗളൂരു ജില്ലയിലെ കലസ താലൂക്കിലെ കുതിരേമുഖ ഹൈവേയിലാണ് പുലിയെ കണ്ടത്.

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ദേശീയപാതയിൽ ഒന്നിലധികം തവണയാണ് പുലിയെ കണ്ടത്.

ചിക്കമംഗളൂരുവിലെ കാപ്പി ത്തോട്ടങ്ങളിൽ വന്യജീവി സംഘർഷം രൂക്ഷമായത് ഇതിനകം നിവാസികളെ കൂടുതൽ ആശങ്കയിലാക്കിയിരുന്നു.

  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ

ഇതിനിടെയാണ് ദേശീയപതയിൽ പുലിയെ കണ്ടിരിക്കുന്നത്.

ആനകൾ, കാട്ടുപോത്ത്, കടുവകൾ എന്നിവയുടെ ആക്രമണങ്ങൾ പ്രദേശത്ത് പതിവാണ്.

പുലിയെ കണ്ടത് ഇവരുടെ ഭീതി ഇരട്ടിയാക്കിയിരിക്കുകയാണ്.

വനംവകുപ്പ് അടിയന്തരമായി പുലിയെ പിടികൂടി പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts