മൈസൂരു-ബെംഗളൂരു പാത; വിവിധഭാഗങ്ങളിലെ പാതയിലേക്ക് കടന്നുവരാനും ഇറങ്ങാനും കൂടുതൽ സർവീസ് റോഡുകൾ വരുന്നു

ബെംഗളൂരു : മൈസൂരു-ബെംഗളൂരു പാതയിൽ കൂടുതൽ വികസനപ്രവൃത്തികൾ വരുന്നു. കൂടുതൽ സർവീസ് റോഡുകൾ നിർമിക്കാനാണ് പദ്ധതി.

വിവിധഭാഗങ്ങളിൽ പാതയിലേക്ക് കടന്നുവരാനും ഇറങ്ങാനും കഴിയുന്നതിനാണിത്.

പാതയിലൂടെ വരുന്നവർക്ക് മൈസൂരുവിനും ബെംഗളൂരുവിനുമിടയിലുള്ള വിവിധ പട്ടണങ്ങളിലേക്ക് കടന്നുവരാൻ ഇത് വഴിയൊരുക്കും.

ഇതിനായി സർവീസ് റോഡുകൾ നിർമിക്കണമെന്ന് നാട്ടുകാർ കുറേക്കാലമായി ആവശ്യമുയർത്തി വരുന്നതായിരുന്നു. പ്രവൃത്തിയുടെ ടെൻഡർ നടപടികൾ തുടങ്ങിയതായി ദേശീയപാതാ അതോറിറ്റി അധികൃതർ അറിയിച്ചു.

  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം

ഏഴുമീറ്റർ വീതിയിലുള്ള റോഡുകളാണ് നിർമിക്കുക. റോഡുമായി ബന്ധിപ്പിച്ച് ടോൾ ബൂത്തുകളുമുണ്ടാകും.

മൈസൂരുവിൽ പാതയാരംഭിക്കുന്ന മണിപ്പാൽ ആശുപത്രി ജങ്ഷനിൽ മേൽപ്പാത നിർമിക്കാനും പദ്ധതിയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts