അടുക്കളയില്‍ ഗ്യാസ് ലീക്ക് ആയാല്‍ ഇനി ആശങ്കപ്പെടേണ്ട, മൊബൈലില്‍ അപകട സൂചന മുന്നറിയിപ്പ് കിട്ടും: വിശദാംശങ്ങൾ

കൊല്ലം: അടുക്കളയില്‍ ഗ്യാസ് ലീക്ക് ആയാല്‍ ഇനി ആശങ്കപ്പെടേണ്ട, മൊബൈലില്‍ അപകട സൂചന മുന്നറിയിപ്പ് നല്‍കുന്ന ഒരു ഉപകരണം കണ്ടുപിടിച്ചിരിക്കുകയാണ് പത്താം ക്ലാസുകാരന്‍.

കൊല്ലം ഇടമണ്‍ എച്ച് എസ് ആന്‍ഡ് വിഎച്ച്എസ്ഇ യിലെ വിദ്യാര്‍ത്ഥിയാണ് ഉപകരണം കണ്ടുപിടിച്ചത്.

വീട്ടില്‍ ഗ്യാസ് ലീക്ക് ആയപ്പോള്‍ കാര്‍ത്തിക്കിന്റെ അമ്മയ്ക്ക് ഉണ്ടായ മാനസിക സംഘര്‍ഷമാണ് വിദ്യാര്‍ത്ഥിയെ ഉപകരണം കണ്ടുപിടിക്കാന്‍ പ്രേരിപ്പിച്ചത്.

  'ആഘോഷിക്കാം, പക്ഷേ വീലിംഗ് വേണ്ട'; ഐപിഎൽ ഫൈനൽ രാത്രിയിൽ ബെംഗളൂരുവിൽ വൻ പോലീസ് വേട്ട, 13 സ്റ്റേഷനുകൾ ഒന്നിച്ചറങ്ങി!

ആറുമാസത്തെ പരിശ്രമത്തിനൊടുവില്‍ ആണ് ഇടമണ്‍ സ്വദേശിയായ കാര്‍ത്തിക് ഗ്യാസ് ഡിറ്റക്ടര്‍ കണ്ടുപിടിച്ചത്.

അടുക്കളയില്‍ പാചകവാതകം ചോര്‍ന്നാല്‍ ഈ ഉപകരണം തിരിച്ചറിഞ്ഞ് എക്‌സോസ്റ്റ് ഫാന്‍ പ്രവര്‍ത്തിപ്പിച്ച് ചോര്‍ന്ന വാതകം പുറന്തള്ളും,ഉടന്‍ ഉപഭോക്താവിന്റെ മൊബൈല്‍ നമ്പറിലേക്ക് സന്ദേശവും എത്തുന്നതോടെ അപകടം തിരിച്ചറിയാനാകും എന്ന് കാര്‍ത്തിക് അവകാശപ്പെടുന്നു.

കാര്‍ത്തിക് അധ്യാപകരോട് ഈ ആശയം പങ്കുവെച്ചപ്പോള്‍ ഉപകരണം നിര്‍മ്മിക്കുന്നതിനായുള്ള ചിലവ് പൂര്‍ണമായും അധ്യാപകരാണ് ഏറ്റെടുത്തത്.

  അടുത്ത 5 ദിവസം ബെംഗളൂരുവിൽ കനത്ത മഴയ്ക്ക് സാധ്യത; വെള്ളക്കെട്ടിനും ശക്തമായ കാറ്റിനും മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

സ്‌കൂള്‍ ശാസ്ത്രമേളയിലും ഗ്യാസ് ഡിറ്റക്ടര്‍ ഉപകരണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രഗ്നാനന്ദയോട് ഏറ്റുമുട്ടാൻ ചെസ്സ് ബോർഡുമായി വിജയ്; 15 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോറ്റു! സമ്മാനമായി 50 ലക്ഷം രൂപ നൽകി
[masterslider id="10"]

Related posts