സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഇനി സൗജന്യ ട്യൂഷൻ!

ബംഗളൂരു,: സർക്കാർ സ്‌കൂൾ കുട്ടികൾക്ക് സൗജന്യമായി ട്യൂഷൻ സൗകര്യം ലഭ്യമാക്കാൻ ഒരുങ്ങിയിരിക്കുകയാണ് കർണാടക വിദ്യാഭ്യാസ വകുപ്പ്.

ഗണിതം, സയൻസ്, ഇംഗ്ലീഷ് വിഷയങ്ങൾ പഠിച്ചെടുക്കാൻ കഴിഞ്ഞ രണ്ടുമൂന്നു വർഷമായി സർക്കാർ സ്‌കൂൾ വിദ്യാർത്ഥികളിൽ പലരും പാടുപെടുന്നതായി മാതാപിതാക്കൾ പറയുന്നു.

സ്വകാര്യ സ്‌കൂളിൽ പഠിക്കുന്ന രക്ഷിതാക്കൾ കുട്ടികളെ സ്വകാര്യ ട്യൂഷൻ സെൻ്ററുകളിലേക്ക് അയയ്‌ക്കുന്നുണ്ട്. എന്നാൽ അധിക വിദ്യാഭ്യാസത്തിന് പണം കൊടുക്കാൻ ഇല്ലാത്ത കൊണ്ടുതന്നെ സാദാരണകർക്കിടയിൽ ഇത് പ്രതികൂലമായി മാറുന്നു.

  യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു: പ്രായപൂർത്തിയാകാത്ത ആളുൾപ്പെടെ 10 പേർ പിടിയിൽ

പാവപ്പെട്ട മാതാപിതാക്കളുടെ മക്കൾക്ക് അത്തരം സൗകര്യങ്ങൾ ലഭ്യമായിരുന്നില്ല. പഠനത്തിനായി അധിക പണം നൽകാനാവാതെ ബുദ്ധിമുട്ടുകയായിരുന്നു ഇവർ.

ഇപ്പോഴിതാ സർക്കാർ സ്‌കൂൾ കുട്ടികൾക്ക് സൗജന്യമായി ഈ സൗകര്യം ലഭ്യമാക്കാൻ കർണാടക വിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്.

രാവിലെയും വൈകുന്നേരവും സ്‌കൂൾ ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പും സ്‌കൂൾ പിരീഡ് അവസാനിച്ചതിന് ശേഷം ഒരു ക്ലാസും അധ്യാപകർ കുട്ടികൾക്കായി പ്രത്യേക ക്ലാസെടുക്കും.

1 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കായാണ് ഇത് ആരംഭിക്കുന്നത്. സ്‌കൂൾ അധ്യാപകർ പിന്നാക്ക വിഭാഗത്തെ കണ്ടെത്തി ആ വിഷയത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ ഈ സ്‌പെഷ്യൽ ക്ലാസിലേക്ക് അയക്കും.

  സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ആശ്വാസം: ക്ഷാമബത്ത 1.50 ശതമാനം വർദ്ധിപ്പിച്ചു

മൊത്തത്തിൽ, കുട്ടികളുടെ ഭാവിയിലേക്ക് ഒരു സുപ്രധാന ചുവടുവെപ്പ് നടത്തിയ സ്കൂൾ വിദ്യാഭ്യാസ വകുപ്പ് സർക്കാർ സ്കൂൾ അധ്യാപകരെ ഉപയോഗിച്ച് സ്കൂൾ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകാൻ തുടങ്ങുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെഡിക്കൽ കോളേജ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ
[masterslider id="10"]

Related posts