അശ്ലീല സന്ദേശങ്ങള്‍ അയച്ച പ്രൊഫസറെ വിദ്യാര്‍ത്ഥിനികള്‍ പഞ്ഞിക്കിട്ടു

പട്യാല: അശ്ലീല സന്ദേശങ്ങള്‍ അയച്ച പ്രൊഫസറെ വിദ്യാര്‍ത്ഥിനികള്‍ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്. പഞ്ചാബിലെ പട്യാലയിലാണ് സംഭവം. ഇതിന്‍റെ ദൃശ്യങ്ങള്‍ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു.

പട്യാല ഗവ.വനിതാ കോളജിലെ അദ്ധ്യാപകനെയാണ് അശ്ലീല സന്ദേശം അയച്ചതിന്‍റെ പേരില്‍ വിദ്യാര്‍ഥിനികള്‍ പിടികൂടുകയും തല്ലുകയും ചെയ്തത്. ഇയാള്‍ തുടര്‍ച്ചയായി വിദ്യാര്‍ത്ഥിനികള്‍ക്ക് മൊബൈലില്‍ ലൈംഗിക ദൃശ്യങ്ങളും മറ്റും അയച്ചതാണ് പ്രതിഷേധത്തിന് വഴിവെച്ചത്. മൂന്ന് പെണ്‍കുട്ടികള്‍ ചേര്‍ന്ന് ഇയാളെ അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇവരില്‍ നിന്ന് രക്ഷപ്പെടാന്‍ അദ്ധ്യാപകന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പെണ്‍കുട്ടികള്‍ പിടിവിടാതെ കൈകാര്യം ചെയ്യുന്നുണ്ട്.  ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്.

  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.

വീഡിയോ കാണാം:

ഈ പ്രൊഫസര്‍ പട്യാല ഗവ.വനിതാ കോളേജില്‍ പഞ്ചാബിയാണ് പഠിപ്പിക്കുന്നത്.  കുറച്ചു നാളുകളായി ഇയാള്‍ കുട്ടികള്‍ക്ക് അശ്ലീല സന്ദേശം അയക്കുകയായിരുന്നു.  ആദ്യമൊക്കെ ചില കുട്ടികള്‍ പ്രൊഫസറെ ഇങ്ങനെ ചെയ്യരുതെന്ന് പല പ്രാവശ്യം വിലക്കിയെങ്കിലും ഫലമുണ്ടായില്ല. ഇതിനുശേഷം മൂന്ന് നാല് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഈ പ്രൊഫസറെ കോളേജ് ക്യാമ്പസില്‍ വച്ച് പിടിക്കുകയും നന്നായി പെരുമാറുകയും ചെയ്തു.  അടിക്കരുതെന്ന് പ്രൊഫസര്‍ വിദ്യാര്‍ഥികളോട് കേണുവെങ്കിലും കുട്ടികള്‍ അതൊന്നും ചെവിക്കൊണ്ടില്ല.

  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

മറ്റൊരു വിദ്യാര്‍ത്ഥി ഇത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. നന്നായി കൈകാര്യം ചെയ്തതിന്ശേഷം വിദ്യാര്‍ഥികള്‍ പ്രൊഫസ്സറെ പോലീസില്‍ ഏല്‍പ്പിച്ചു.  മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് പോലീസ് വിദ്യാര്‍ഥികളുടെയും പ്രഫസറുടേയും പ്രശ്നത്തില്‍ അനുരഞ്ജനമുണ്ടാക്കിയെന്നും പ്രൊഫസര്‍ക്ക് മാപ്പ് കൊടുത്ത വിദ്യാര്‍ഥികള്‍ മേലില്‍ ഇതാവര്‍ത്തിക്കരുതെന്ന് താക്കീത് കൊടുക്കുകയും ചെയ്തുവെന്നാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വന്ദേമാതരം ആലാപനം തടഞ്ഞതായി ആരോപണം: സോണിയ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts