പതിനേഴുകാരിയെ ബെംഗളൂരുവിലെത്തിച്ച്‌ കാമുകനും സുഹൃത്തും പീഡിപ്പിച്ചതായി പരാതി 

ബെംഗളൂരു: കാമുകനെ തേടി വീടുവിട്ടിറങ്ങിയ പതിനേഴുകാരിയെ പീഡിപ്പിച്ച രണ്ടുപേര്‍ പിടിയില്‍.

ചെന്നൈ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.

വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ ബെംഗളൂരുവിലെത്തിച്ച്‌ സുഹൃത്തും പീഡിപ്പിച്ചെന്നാണ് പരാതി.

തമിഴ്‌നാട് പോലീസ് എത്തിയാണ് ബെംഗളുരുവില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷിച്ചത്.

ഞായറാഴ്ചയാണ് തിരുവണ്ണാമലൈയില്‍ താമസിക്കുന്ന മുംബൈ സ്വദേശി വിഘ്‌നേഷിനെ കാണാനായി പെണ്‍കുട്ടി വീടുവിട്ടിറങ്ങിയത്.

ഫെയ്‌സബുക്ക് വഴിയായിരുന്നു ഇരുവരുടേയും പരിചയം.

  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?

വീട്ടില്‍ നിന്നും രാത്രിയില്‍ ബസ് സ്റ്റാന്‍ഡിലേക്ക് ഓട്ടോയില്‍ യാത്ര ചെയ്യുന്നതിനിടെ ഡ്രൈവര്‍ രാധാകൃഷ്ണനാണ് ആദ്യം പീഡിപ്പിച്ചത്.

ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചായിരുന്നു പീഡനം.

ഇയാളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി പിന്നീട് തിരുവണ്ണാമലൈയിലെത്തി വിഘ്‌നേഷിനൊപ്പം ബെംഗളൂരുവിലേക്ക് പോയി.

അവിടെ താമസിക്കുന്നതിനിടെയാണ് വിഘ്‌നേഷ് പീഡിപ്പിച്ചത്.

രക്ഷിതാക്കളുടെ പരാതിയില്‍ അനേഷണം നടത്തിയ പോലീസ് മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണു പെണ്‍കുട്ടിയെ കണ്ടെത്തിയത്.

വിഘ്‌നേഷിനെ ഉടന്‍ അറസ്റ്റു ചെയ്തു.

ചോദ്യം ചെയ്യലിലാണ് ഓട്ടോ ഡ്രൈവര്‍ പീഡിപ്പിച്ച വിവരം കുട്ടി വെളിപ്പെടുത്തിയത്.

  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു

തുടര്‍ന്ന് ഇയാളേയും അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതികളെ റിമാന്‍ഡ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.
[masterslider id="10"]

Related posts