വയനാട് വഴിയുള്ള മൈസൂരു യാത്ര ഒഴിവാക്കണമെന്ന് അധികൃതർ 

ബെംഗളൂരു: മൈസൂരിലേക്ക് യാത്ര ചെയ്യുന്നവർ വയനാട് വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് കണ്ണൂർ ജില്ലാ ഭരണരകൂടം അറിയിച്ചു.

വയനാട് വഴി പോകുന്നതിന് പകരം ഇരിട്ടി- കൂട്ടുപുഴ റോഡ് വഴി യാത്ര ചെയ്യണമെന്നാണ് നിർദേശം.

വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങള്‍ക്ക് ഒഴികെ മറ്റുള്ള വാഹനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം മുതല്‍ തന്നെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

  കറുപ്പും വെളുപ്പും മാത്രം, മറ്റൊരു നിറമില്ല; സ്യൂട്ട് രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികള്‍ എത്തിക്കുന്നതിനും ചുരത്തില്‍ ഗതാഗത തടസമുണ്ടാകാതിരിക്കാനുമാണ് ഗതാഗത നിയന്ത്രണമേർപ്പെടുത്തിയത്.

അതേസമയം താമരശേരി ചുരം പാതയില്‍ രണ്ടാം വളവിന് താഴെ പത്ത് മീറ്ററിലധികം നീളത്തില്‍ കഴിഞ്ഞ ദിവസം രാത്രി വിള്ളല്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

തുടർന്ന് ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി.

രണ്ടാം വളവ് എത്തുന്നതിന് മുമ്പുള്ള വളവില്‍ റോഡിന്റെ ഇടത് വശത്തോട് ചേർന്നാണ് നീളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്.

തുടർന്ന് റോഡ് ഇടിയുന്ന സാഹചര്യം ഒഴിവാക്കാൻ പോലീസ് ബാരിക്കേഡ് സ്ഥാപിച്ചു.

  പണം വാങ്ങിയിട്ടും വീട്ടുജോലിക്കാരിയെ നൽകിയില്ല; നഗരത്തിലെ ഓൺലൈൻ ഏജൻസി പിഴയൊടുക്കാൻ ഉപഭോക്തൃ കോടതി ഉത്തരവ്

വലതു വശത്തുകൂടി ഒറ്റവരിയായാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.

നിലവില്‍ ചരക്കു ലോറികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അടിവാരത്തും മറ്റ് സ്ഥലങ്ങളിലും പിടിച്ചിട്ടിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗൃഹലക്ഷ്മി പദ്ധതിയിലെ 5000 കോടി എവിടെ ? സിദ്ധരാമയ്യ കസേരയൊഴിയും മുൻപ് ആ രഹസ്യം പുറത്തുവിടണം; കടുത്ത ആവശ്യവുമായി ബിജെപി
[masterslider id="10"]

Related posts