സാമൂഹികമാധ്യമത്തിൽ വിദ്വേശ പോസ്റ്റ്: കോലാറിൽ രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു : സാമൂഹികമാധ്യമത്തിൽ മുസ്‌ലിംവിരുദ്ധ പോസ്റ്റ് പ്രചരിപ്പിച്ച സംഭവത്തിൽ കോലാറിൽ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു.

പ്രാദേശിക ബി.ജെ.പി. നേതാവായ നവീൻ ജെയിൻ, വ്യാപാരിയായ ചേതൻ ബണ്ഡ്യ എന്നിവരാണ് അറസ്റ്റിലായത്.

നികുതിയടയ്ക്കുന്നതുമായി ബന്ധപ്പെട്ട് മുസ്‌ലിം സമുദായത്തെ വിമർശിച്ചുള്ള കാർട്ടൂണാണ് ഇരുവരും ഫെയ്‌സ്ബുക്കിൽ പോസ്റ്റുചെയ്തത്.

  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി

ഇതേത്തുടർന്ന് മുസ്‌ലിംസമുദായംഗങ്ങൾ ഇരുവരെയും അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് കോലാർ റോബർട്‌സൺ പോലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധിച്ചു.

ഡിവൈ.എസ്.പി. പാണ്ഡുരംഗ സ്ഥലത്തെത്തി സമുദായനേതാക്കളുമായി ചർച്ചനടത്തി സമാധാനാന്തരീക്ഷം നിലനിർത്തണമെന്ന് ആവശ്യപ്പെട്ടു.

പിന്നീടാണ് പ്രതികളെ അറസ്റ്റുചെയ്യാനുള്ള നടപടികളുണ്ടായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts