ടൊവിനോയുടെ പുതിയ ചിത്രത്തിന് വിലക്ക് ; സാമ്പത്തിക ക്രമക്കേട് എന്ന് റിപ്പോർട്ട്‌ 

ടൊവിനോ തോമസ് നായകനായെത്തുന്ന ‘അജയന്റെ രണ്ടാം മോഷണ’ത്തിന്റെ റിലീസ് തടഞ്ഞ് എറണാകുളം പ്രിൻസിപ്പല്‍ കോടതി.

സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി ഡോ. വിനീത് നല്‍കിയ പരാതിയെ തുടർന്നാണ് റിലീസ് തടഞ്ഞത്.

യു ജി എം പ്രൊഡക്ഷൻസിനെതിരെ നല്‍കിയ പരാതിയിലാണ് വിധി.

തന്റെ കയ്യില്‍ നിന്നും 3.20 കോടി രൂപ വാങ്ങിയെന്നും ചിത്രത്തിന്റെ ഉടമസ്ഥാവകാശം രഹസ്യമായി കൈമാറിയെന്നുമാണ് വിനീത് പറയുന്നത്.

  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

പരാതിയെ തുടർന്ന് ചിത്രത്തിന്റെ ഒ.ടി.ടി, സാറ്റലൈറ്റ് റിലീസുകള്‍ക്കും വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.

ചിത്രം ഓണം റിലീസായി സെപ്റ്റംബർ 2-നാണ് തിയേറ്ററുകളില്‍ എത്താനിരുന്നത്.

ജിതിൻ ലാല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് ടൊവിനോ എത്തുന്നത്.

ടൊവിനോയ്‌ക്കൊപ്പം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, രോഹിണി, ഹരീഷ് ഉത്തമന്‍, നിസ്താര്‍ സേഠ്, ജഗദിഷ്, പ്രമോദ് ഷെട്ടി, അജു വര്‍ഗീസ്, സുധീഷ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആദ്യം ബിരിയാണി, പിന്നെ കാറിലെ എസി; ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ അമ്മയുടെ കള്ളക്കഥകൾ പൊളിഞ്ഞു!
[masterslider id="10"]

Related posts