19 വർഷത്തിനുശേഷം ഒളിവിലായിരുന്ന കന്നഡ സംവിധായകൻ ഗജേന്ദ്ര കൊലപാതകക്കേസിൽ അറസ്റ്റിൽ

ബെംഗളൂരു : കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ കന്നഡ സിനിമാസംവിധായകൻ എം. ഗജേന്ദ്രയെ (46) 19 വർഷത്തിനുശേഷം പോലീസ് അറസ്റ്റുചെയ്തു.

2004-ൽ ഗുണ്ടയായ കൊട്ട രവിയെ കൊലപ്പെടുത്തിയ കേസിലെ എട്ടാംപ്രതിയാണ് ഗജേന്ദ്ര. വിൽസൻ ഗാർഡൻ പോലീസായിരുന്നു ഗജേന്ദ്രയെ അറസ്റ്റുചെയ്തത്.

ഒരുവർഷം വിചാരണത്തടവുകാരനായി ജയിലിൽ കഴിഞ്ഞശേഷം ജാമ്യം ലഭിച്ചു. പിന്നീട് പോലീസിന്റെ നോട്ടീസിനോട് പ്രതികരിക്കാതെ മുങ്ങിനടക്കുകയായിരുന്നു.

  ഭർത്താവിനായി നിയമം തെറ്റിച്ചു; വേദിയിൽ വിഘ്നേഷിനെ കെട്ടിപ്പിടിച്ച് നയൻതാര! ആരാധകരെ വിസ്മയിപ്പിച്ച ആ സുന്ദരനിമിഷം

തമിഴ്‌നാട്ടിലെ വെല്ലൂരിൽ സ്ഥിരതാമസമാക്കിയ ഗജേന്ദ്ര ഒളിവിലാണെന്ന് 2008-ൽ പോലീസ് കോടതിയെ അറിയിച്ചിരുന്നു.

2019-ൽ ഗജേന്ദ്ര ‘പുട്ടാണി പവർ’ എന്ന സിനിമ സംവിധാനംചെയ്തതായി പോലീസ് പറഞ്ഞു. അടുത്തിടെ കെട്ടിക്കിടക്കുന്ന കേസുകൾ പോലീസ് പരിശോധിക്കുന്നതിനിടെയാണ് ഗജേന്ദ്രയുടെ കേസ് ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് ബെംഗളൂരുവിലെ പുതിയവീട്ടിൽനിന്ന് അറസ്റ്റുചെയ്യുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈസ്റ്ററിന് നാട്ടിൽ പോകാൻ; 2ന് കൊല്ലത്തേക്ക് സ്‌പെഷല്‍ ട്രെയിൻ സർവ്വീസ് പ്രഖ്യാപിച്ചു; കെആര്‍ പുരത്തും എസ്എംവിടിയിലും സ്റ്റോപ്; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us