ദേഹത്ത് മൂത്രമൊഴിച്ചു: സുഹൃത്തിനെ യുവാവ് കുത്തി കൊലപ്പെടുത്തി 

death murder

ലഖ്‌നൗ: മദ്യപിച്ചതിന് ശേഷം ദേഹത്തേക്ക് മൂത്രമൊഴിച്ച സുഹൃത്തിനെ യുവാവ് കുത്തിക്കൊലപ്പെടുത്തി.

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ സിക്കന്തരാബാദ് സ്വദേശി രാഹുല്‍ കുമാര്‍(32)നെയാണ് സുഹൃത്തായ അങ്കുര്‍ കുമാര്‍ കൊന്നത്.

വ്യാഴാഴ്ച രാത്രി വീട്ടുമുറ്റത്ത് ഉറങ്ങുന്നതിനിടെയാണ് പ്രതി രാഹുലിനെ ആക്രമിച്ചത്.

നിരവധി തവണ കുത്തേറ്റ രാഹുല്‍ സംഭവസ്ഥലത്തുവെച്ച്‌ തന്നെ മരണപ്പെടുകയായിരുന്നു.

രാഹുലും പ്രതിയായ അങ്കുറും ഉള്‍പ്പെടെ സുഹൃത്തുക്കളായ അഞ്ചംഗസംഘം വ്യാഴാഴ്ച രാത്രി ഒരു പാര്‍ട്ടിക്ക് പോയിരുന്നു.

  ദുരന്തം പ്രശ്നമല്ല; പാറമേക്കാവിന് വെടിക്കെട്ട് നടത്തിയേ പറ്റൂ

പാര്‍ട്ടിയില്‍വെച്ച്‌ മദ്യപിച്ച്‌ കാറില്‍ മടങ്ങിയ സുഹൃത്തുക്കള്‍ യാത്രയ്ക്കിടെ മൂത്രമൊഴിക്കാൻ വേണ്ടി വാഹനം നിര്‍ത്തി.

ഇതിനിടെ രാഹുല്‍ തമാശ രൂപേണ അങ്കുറിന്റെ ദേഹത്ത് മൂത്രമൊഴിച്ചു.

ഇത് കണ്ട് മറ്റുള്ളവരും അങ്കുറിനെ കളിയാക്കി. ഇതോടെ രാഹുലും അങ്കുറും തമ്മില്‍ വഴക്ക് നടന്നു. രാഹുല്‍ അങ്കുറിന്റെ മുഖത്തടിച്ചു.

തുടര്‍ന്ന് അഞ്ചുപേരും കാറില്‍ സ്വന്തം വീടുകളിലേക്ക് തിരികെ പോയി.

എന്നാല്‍, തന്റെ ദേഹത്ത് മൂത്രമൊഴിക്കുകയും മര്‍ദിക്കുകയുംചെയ്ത രാഹുലിനോടുള്ള അരിശം അങ്കുറിനുണ്ടായിരുന്നു.

  വിവാഹം കഴിഞ്ഞും 'ഡേറ്റിംഗ്; ബെംഗളൂരു ഒന്നാമത്; ആപ്പിൽ മലയാളിയും കുറവല്ല!; ഐടി നഗരം വിവാഹേതര ബന്ധങ്ങളുടെയും' ആസ്ഥാനമോ?

കൂട്ടുകാര്‍ക്കിടയില്‍ അപമാനിതനായതും ഇയാള്‍ക്ക് സഹിക്കാൻ പറ്റിയില്ല.

ഇതോടെ വ്യാഴാഴ്ച പുലര്‍ച്ചെ പ്രതി രാഹുലിന്റെ വീട്ടിലെത്തി കുത്തിക്കൊല്ലുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മരണം മുന്നിൽ കണ്ട നിമിഷങ്ങൾ; ബെംഗളൂരുവിൽ യുവതിയെ 50 മീറ്റർ വലിച്ചിഴച്ച് കാർ, റോഡിൽ തീപ്പടർന്നു!
[masterslider id="10"]

Related posts

Click Here to Follow Us