നഗരത്തിലെ കുഴികൾ അടക്കാൻ നടപടികളുമായി കോർപ്പറേഷൻ; അറ്റകുറ്റപ്പണിക്ക് പുതിയ യന്ത്രം

ബെംഗളൂരു : നഗരത്തിന്റെ പലഭാഗങ്ങളിലും യാത്രക്കാർക്ക് ഭീഷണിയായി കുഴികൾ രൂപപ്പെട്ടതിനാൽ നികത്താനുള്ള നടപടികളുമായി ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.).

ഇരുചക്ര വാഹനയാത്രക്കാർക്കാണ് റോഡിലെ കുഴികൾ കൂടുതൽ ഭീഷണിയാകുന്നത്. അടുത്തിടെ മഴ പെയ്തതോടെ പല സ്ഥലങ്ങളിലും റോഡുകളിൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.

മഴക്കാലത്തിന് മുമ്പ് കുഴികൾ നികത്താനാണ് കോർപ്പറേഷന്റെ ശ്രമം. കോർപ്പറേഷൻ പരിധിയിലെ റോഡുകളിൽ രൂപപ്പെട്ടിട്ടുള്ള കുഴികൾ കണ്ടെത്തി വരുകയാണ് അധികൃതർ.

വിവിധ റോഡുകളിലായി ചെറുതും വലുതുമായ ആയിരക്കണക്കിന് കുഴികളാണുള്ളത്. കുഴികൾ സംബന്ധിച്ച് ഒട്ടേറെ യാത്രക്കാരാണ് പരാതിപ്പെടുന്നത്.

  നാട്ടിലേക്ക് മടങ്ങവേ അപകടം; തൃശൂർ സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു

മഴക്കാലം ശക്തി പ്രാപിക്കുന്നതിന് മുമ്പ് കുഴികൾ നികത്തിയില്ലെങ്കിൽ വരും ദിവസങ്ങളിൽ യാത്ര കൂടുതൽ ദുരിതമാകാനുള്ള സാധ്യതയുണ്ട്.

ഇതോടൊപ്പം തന്നെ അഴുക്കുചാലുകൾ നവീകരിക്കുന്നതിന്റെ പേരിൽ പല സ്ഥലങ്ങളിലും സ്ലാബുകൾ തുറന്നിട്ടിരിക്കുന്നത് കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നുണ്ട്.

ഓടയിൽനിന്നുള്ള മാലിന്യം കോരി റോഡരികിൽ ഇട്ടിരിക്കുന്നതും യാത്രക്കാർക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്.

നഗരത്തിലെ കുഴികൾ നികത്താൻ ടാർമിശ്രിതം വേഗത്തിൽ റോഡിൽ നിരത്താൻ സാധിക്കുന്ന യന്ത്രം ഉപയോഗിക്കാൻ തീരുമാനിച്ച് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.).

മഴക്കാലത്തും ഉപയോഗിക്കാൻ സാധിക്കുന്ന ജെറ്റ് പാച്ചർ യന്ത്രമാണ് ഉപയോഗിക്കുന്നത്. നിലവിൽ മുംബൈ, ചെന്നൈ മുനിസിപ്പൽ അധികൃതർ ഇത്തരം യന്ത്രങ്ങൾ റോഡ് അറ്റകുറ്റപ്പണികൾക്ക് ഉപയോഗിക്കുന്നുണ്ട്.

  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'

എട്ട് സോണുകളിലും റോഡുകളിലെ കുഴികൾ നികത്താൻ വിവിധ ഏജൻസികളുമായി സഹകരിച്ചു വരുകയാണ് ബി.ബി.എം.പി. നിലവിൽ ‘പൈതൺ 5000’ എന്ന യന്ത്രമാണ് റോഡ് അറ്റകുറ്റപ്പണികൾക്ക് ബി.ബി.എം.പി. ഉപയോഗിക്കുന്നത്.

പുതിയതായി വാങ്ങുന്ന ജെറ്റ് പാച്ചറും പൈതണും ഒരേ പോലത്തെ യന്ത്രങ്ങളാണെങ്കിലും സൗകര്യങ്ങൾ വ്യത്യസ്തമാണ്.

യന്ത്രമുപയോഗിച്ച് നികത്തുന്ന കുഴികളുടെ എണ്ണമനുസരിച്ചായിരിക്കും ജെറ്റ് പാച്ചറിന് പണം കൊടുക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം
[masterslider id="10"]

Related posts