നഗരം തിരഞ്ഞെടുപ്പ്‌ പ്രചാരണ തിരക്കിൽ: സംസ്ഥാനത്ത് പ്രിയങ്ക ഗാന്ധി ഇന്ന് എത്തും; ബെംഗളൂരുവിൽ ഇന്ന് അമിത് ഷാ റോഡ് ഷോ നടത്തും

ബെംഗളുരു : കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ചൊവ്വാഴ്ച കർണാടകത്തിൽ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനെത്തും.

ഉച്ചയ്ക്കുശേഷം മൂന്നിന് ചിത്രദുർഗയിലും വൈകീട്ട് 5.45-ന് ബെംഗളൂരുവിലും കോൺഗ്രസ് തിരഞ്ഞെടുപ്പുയോഗങ്ങളിൽ പങ്കെടുക്കും.

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ആദ്യമായാണ് കർണാടകത്തിൽ പ്രചാരണത്തിനെത്തുന്നത്.

കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് ബെംഗളൂരുവിൽ റോഡ് ഷോ നടത്തും.

  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.

രാത്രി 7.50-ന് സ്വാമി വിവേകാനന്ദ സർക്കിളിൽനിന്ന് ആരംഭിക്കുന്ന റോഡ് ഷോ 8.45-ന് സെയ്ന്റ് ഫ്രാൻസിസ് സ്‌കൂളിന് സമീപം സമാപിക്കും.

രാത്രി 10.15 ഓടെ അദ്ദേഹം ബെംഗളൂരുവിൽനിന്ന് കൊച്ചിക്കു തിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചരിത്രത്തിലാദ്യം സംസ്ഥാന മന്ത്രിസഭയിൽ ബ്രാഹ്മണ പ്രാതിനിധ്യമില്ല; വോട്ട്ബാങ്ക് കണക്കുകൂട്ടലുകളിൽ കളംമാറ്റി കോൺഗ്രസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts