സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധം; ബി.ജെ.പി. എം.പി. സംഗണ്ണ കാരാടി രാജിവെച്ചു

ബെംഗളൂരു : സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കൊപ്പാൾ എം.പി. സംഗണ്ണ കാരാടി എം.പി. സ്ഥാനം രാജിവെച്ചു.

ഇതിനോടൊപ്പം ബി.ജെ.പി. പ്രാഥമികാംഗത്വവും അദ്ദേഹം രാജിവെച്ചിട്ടുണ്ട്.

കൊപ്പാളിൽ വീണ്ടും മത്സരിക്കാനവസരം ലഭിക്കാതിരുന്നതിനെത്തുടർന്ന് നേതൃത്വവുമായി നാളുകളായി അകൽച്ചയിലായിരുന്നു സംഗണ്ണ കാരാടി.

  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍

കൊപ്പാളിൽ ഒട്ടേറെ വികസന പദ്ധതികൾ കൊണ്ടുവന്നിട്ടും പാർട്ടി അവഗണിച്ചെന്നും തന്റെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണിതെന്നും സംഗണ്ണ കാരാടി പറഞ്ഞു.

ബുധനാഴ്ച അദ്ദേഹം കോൺഗ്രസിൽ ചേർന്നേക്കുമെന്നും സൂചനയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രാഫിക് കോൺസ്റ്റബിളിനെ മർദിച്ചു; ജെ.ഡി.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഗൊട്ടിഗെരെ മഞ്ച അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts