മദ്യപിച്ചെത്തിയ യുവതി ഓട്ടോ ഡ്രൈവറെ നടുറോഡിലിട്ട് മർദിച്ചു

ബെംഗളൂരു : ബെംഗളൂരുവിൽ ചൊവ്വാഴ്ച അർദ്ധരാത്രി മദ്യപിച്ചെത്തിയ യുവതിയുടെ ക്രമരഹിതമായി വാഹനമോടിക്കുകയും ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവറെ മർദിക്കുകയും ചെയ്തു.

യുവതിയുടെ കൂടെ ഉണ്ടായ സുഹൃത്ത് തടയാൻ ശ്രമിച്ചെങ്കിലും യുവതി നിർത്തിയില്ല.

മദ്യപിച്ച് നടുറോഡിൽ കാർ ഓടിച്ച യുവതിയോട് ഓട്ടോ ഡ്രൈവർ കൃത്യമായി ഡ്രൈവ് ചെയ്യാൻ നിർദേശിച്ചു.

ഇതു ഇഷ്ടപ്പെടാതെ യുവതി വായിൽ വന്നതുപോലെ ഓട്ടോ ഡ്രൈവറെ തടഞ്ഞുനിർത്തി ശകാരിക്കുകയും മർദിക്കുകയായിരുന്നു.

  പന്നി മാംസം കഴിക്കില്ല, പീഡനക്കേസോ?'; കിതാബ് അനുസരിച്ചാണോ പീഡനം?'; ഷിയാസ് കരീമിനെതിരെ കടുത്ത പരിഹാസവുമായി ലക്ഷ്മി പ്രിയ

യുവതി ഓട്ടോ ഡ്രൈവറുടെ കവിളിൽ ഇടിക്കുകയും അസഭ്യം പറയുകയും ചെയ്തു. യുവതിയുടെ പെരുമാറ്റം വഴിയാത്രക്കാരൻ വീഡിയോയിൽ പകർത്തി. സഞ്ജയ് നഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ബംഗളൂരുവിൽ ഇത്തരം സംഭവങ്ങൾ അടിക്കടി ഉണ്ടാകുന്നത് പോലീസിന് തലവേദനയായിട്ടുണ്ട്.

ഹൈഫൈ സൊസൈറ്റിയിലെ യുവാക്കൾ/ യുവതികൾ മദ്യപിച്ച് റോഡിലിറങ്ങി കാറുകളും ബൈക്കുകളും ഓടിച്ച് ശല്യം സൃഷ്ടിക്കുന്നത് ഇതാദ്യമല്ല.

നേരത്തെ ഫാഷൻ ഡിസൈനർ പ്രസാദ ബിഡ്ഡപ്പയുടെ മകൻ ആദം ബിഡ്ഡപ്പ സമാനമായ നാടകം സൃഷ്ടിച്ച് വാർത്തകളിൽ ഇടം നേടിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്കൂളുകളിൽ കന്നഡ പത്രവായന നിർബന്ധമാക്കി സർക്കാർ ഉത്തരവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ ഈ ഫ്ലൈഓവറിന് താഴെ ഇനി പൂന്തോട്ടം; മാലിന്യക്കൂമ്പാരമായിരുന്ന പ്രദേശം നവീകരിച്ച് പൊതുഇടമാക്കി
[masterslider id="10"]

Related posts

Click Here to Follow Us