‘നടി മീനയ്ക്ക് ഒരു ജീവിതം കൊടുക്കാൻ തയ്യാർ’; ഓഫറുമായി ആറാട്ട് അണ്ണൻ

ആറാട്ട് അണ്ണന്‍ എന്ന് അറിയപ്പെടുന്ന സന്തോഷ് വര്‍ക്കി പലപ്പോഴും വിവാദങ്ങളില്‍ ചെന്ന് ചാടാറുണ്ട്.

നടി നിത്യ മേനോനുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ സന്തോഷ് വർക്കിക്കെതിരെ നിരവധിയാളുകള്‍ രംഗത്തുവന്നിരുന്നു.

നിത്യാ മേനനെ വിവാഹം കഴിക്കാന്‍ താത്പ്പര്യമുണ്ടെന്ന് സന്തോഷ് വര്‍ക്കി പലയിടങ്ങളിലും പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ നിത്യാ മേനോൻ തന്നെ വിമ‍ർശനം ഉന്നയിച്ചതോടെ സന്തോഷ് വർക്കി മാപ്പ് പറഞ്ഞ് തടിയൂരിയിരുന്നു.

എന്നാല്‍ ഇതിന് ശേഷവും സിനിമാ നടിമാരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വീണ്ടും ഉണ്ടായി.

  റിയൽ എസ്റ്റേറ്റ് ലോബിയെ സഹായിക്കാൻ നീക്കം? ബെംഗളൂരുവിൽ സ്വത്ത്‌ വിഭജിക്കുമ്പോൾ ഭൂമി നഷ്ടപ്പെട്ടേക്കാം

നടി നിഖില വിമലിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താത്പ്പര്യമുണ്ടെന്നും സന്തോഷ് വര്‍ക്കി പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ മോനിഷ മോഹന്‍ മേനോന്‍, ഐശ്വര്യ ലക്ഷ്മി, മഞ്ജു വാര്യർ, നടൻ കമല്‍ ഹാസന്റെ മകള്‍ അക്ഷര ഹാസൻ തുടങ്ങിയവരെയും വിവാഹം കഴിക്കാന്‍ താത്പ്പര്യമുണ്ടെന്ന് സന്തോഷ് വര്‍ക്കി പറഞ്ഞത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി.

ഇപ്പോള്‍ ഇതാ വീണ്ടും സമാനമായ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് ആറാട്ടണ്ണൻ.

നടി മീരയെ കുറിച്ചാണ് കഴിഞ്ഞ ദിവസം വീഡിയോയില്‍ സന്തോഷ് വർക്കി സംസാരിച്ചത്.

നടി മീനക്ക് ഒരു ജീവിതം കൊടുക്കാൻ താൻ തയ്യാറാണെന്ന് സന്തോഷ് വർക്കി പറഞ്ഞു.

  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു

മഞ്ജു വാര്യരെ ഒക്കെ പോലെ വളരെ നല്ല ഒരു പെണ്‍കുട്ടിയാണ് മീന.

അതുകൊണ്ടുതന്നെ മീനെക്കൊരു ജീവിതം കൊടുക്കാൻ തയ്യാറാണെന്നും അതുകൊണ്ട് മീനക്ക് ഒരു മകളുണ്ട് എന്നത് തനിയ്ക്ക് ഒരു പ്രശ്നമേയല്ലെന്നും സന്തോഷ് വർക്കി കൂട്ടിച്ചേർത്തു.

നിരവധിയാളുകളാണ് വീഡിയോയ്ക്ക് താഴെ സന്തോഷ് വർക്കിയ്ക്ക് എതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി
[masterslider id="10"]

Related posts