മോഹൻലാലിന്റെ ബറോസ് റിലീസ് തിയ്യതിയിൽ മാറ്റം; പുതിയ തിയ്യതി പുറത്ത്

മോഹൻലാല്‍ സംവിധായകന്റെ കുപ്പായം അണിയുന്ന ബറോസ് മേയ് 16 ലേക്ക് റിലീസ് നീട്ടി.

മാർച്ച്‌ 28 നാണ് മുൻപ് റിലീസ് പ്രഖ്യാപിച്ചിരുന്നു.

ആരാധകർക്ക് മോഹൻലാലിന്റെ പിറന്നാള്‍ സമ്മാനമായി ബറോസ് എത്തുന്നു എന്നതാണ് പ്രത്യേകത.

മേയ് 21 നാണ് മോഹൻലാലിന്റെ പിറന്നാള്‍.

കഴിഞ്ഞ ഡിസംബറില്‍ ബറോസ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നതാണ്.

പിന്നീട് മാർച്ച്‌ 28 ലേക്ക് നീട്ടുകയായിരുന്നു.

  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ

മാർച്ച്‌ 28നാണ് പൃഥ്വിരാജിന്റെ ആടു ജീവിതത്തിന്റെ റിലീസ് .

ഇരു ചിത്രങ്ങളും ഒരേ ദിവസം റിലീസ് ചെയ്യേണ്ട എന്ന തീരുമാനത്തില്‍ ബറോസ് മേയ് 16 ലേക്ക് നീട്ടുകയായിരുന്നു.

45 വർഷത്തെ സിനിമ ജീവിതത്തില്‍ മോഹൻലാല്‍ സംവിധായകന്റെ കുപ്പായം അണിയുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത.

കാമറയുടെ മുൻപിലും പിൻപിലും മോഹൻലാല്‍ ഒരുമിക്കുന്നത് ആദ്യമാണ് എന്നതിന്റെ ആവേശമാണ് ആരാധകർക്ക്.

സന്തോഷ് ശിവൻ ആണ് ഛായാഗ്രഹണം . എഡിറ്റർ ശ്രീകർ പ്രസാദ്. സംഗീതം ലിഡിയൻ നാദസ്വരം.

  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ

ആശിർവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ ആണ് ത്രിമാന ചിത്രമായ ബറോസ് നിർമ്മിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം
[masterslider id="10"]

Related posts