മംഗളൂരുവിൽ നാല് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

ബെംഗളൂരു: ദക്ഷിണ കന്നട ജില്ലയില്‍ മംഗളൂരുവിനടുത്ത സൂറത്ത്കല്‍ ഹലേഗാഡിയില്‍ പാവഞ്ചെ പുഴയില്‍ നാല് വിദ്യാർഥികള്‍ മുങ്ങിമരിച്ചു.

സൂറത്ത്കല്‍ വിദ്യാദായിനി ഹൈസ്കൂള്‍ പത്താം ക്ലാസ് വിദ്യാർഥികളായ വി. യശ്വിത് ചന്ദ്രകാന്ത്(16), എ. നിരൂപ്(16), കെ. അൻവിത്(16), സി.എ. രാഘവേന്ദ്ര(16) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ എസ്.എസ്.എല്‍.സി ഇംഗ്ലീഷ് പ്രിപറേറ്ററി പരീക്ഷ എഴുതിയ നാലുപേരും വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല.

  തമിഴ്നാട്ടിൽ പടക്കനിർമ്മാണശാലയിൽ സ്ഫോടനം: 13 മരണം: മരണനിരക്ക് ഉയരാൻ സാധ്യത

ഇതുസംബന്ധിച്ച്‌ രക്ഷിതാക്കള്‍ സൂറത്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

നാലുപേരും സൂറത്ത്കലില്‍ ബസിറങ്ങിയതായി സി.സി ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായി.

മൊബൈല്‍ ഫോണ്‍ ടവർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ ഫോണുകളും ബാഗും വസ്ത്രങ്ങളും ബുധനാഴ്ച രാവിലെ പുഴക്കരയില്‍ കണ്ടെത്തി.

തുടർന്ന് നടത്തിയ പരിശോധനയില്‍ നാല് മൃതദേഹങ്ങള്‍ ലഭിച്ചതായി പോലീസ് അറിയിച്ചു.

മൃതദേഹങ്ങള്‍ മംഗളൂരു ഗവ. വെന്റ് ലോക് ആശുപത്രിയില്‍ പോസ്റ്റുമോർട്ടം നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒടുവിൽ വിവാഹ വാർത്ത പുറത്ത്! പ്രഭാസുമായുള്ള പ്രണയകഥകൾക്ക് അന്ത്യം കുറിക്കാൻ ഒരുങ്ങി അനുഷ്ക ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐടി നഗരത്തിലെ സ്ത്രീകൾ സമ്മർദ്ദക്കടലിൽ; പഠനറിപ്പോർട്ട് പുറത്ത്
[masterslider id="10"]

Related posts

Click Here to Follow Us