മുൻ ഭാര്യ ഐശ്വര്യ രജനികാന്തിന്റെ ചിത്രത്തിന് ആശംസ അറിയിച്ച് നടൻ ധനുഷ്

ഐശ്വര്യ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ ലാൽ സലാമിന് ആശംസകളുമായി മുൻ ഭർത്താവും നടനുമായ ധനുഷിന്റെ പോസ്റ്റ്‌ വൈറൽ.

ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് എക്സിലൂടെയാണ് നടൻ ആശംസ നേർന്നിരിക്കുന്നത്.

‘ലാൽ സലാം ഇന്ന്’ എന്നാണ് നടൻ ട്വീറ്റ് ചെയ്തത്.

ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലറും ധനുഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

ലാൽ സലാം ടീമിന് ആശംസകൾ. ദൈവം അനുഗ്രഹിക്കട്ടെ എന്നായിരുന്നു സൂപ്പർ സ്റ്റാർ, തലൈവർ എന്നീ ഹാഷ്ടാഗുകളൊടെ നടൻ ട്രെയിലർ പങ്കുവെച്ചത്.

  7.4 തീവ്രതയുളള വൻ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ്; മൂന്ന് മീറ്റർ ഉയരത്തിൽ വരെ തിരമാലകൾക്ക് സാധ്യത

രജനികാന്തിന്റെ ഏറ്റവും വലിയ ആരാധകനാണ് ധനുഷ്.

രജനിയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ജയിലർ തിയറ്ററിലെത്തി നടൻ കണ്ടിരുന്നു.

2022 ലാണ് വേർപിരിയുന്നതിനെക്കുറിച്ച് താരങ്ങൾ വ്യക്തമാക്കിയത്.

പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നു.

വ്യക്തികള്‍ എന്ന നിലയില്‍ സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താന്‍ തീരുമാനിച്ചു’ എന്നാണ് സോഷ്യല്‍മീഡിയയിൽ കുറിച്ചത്.

പിന്നീട് ധനുഷിന്‍റെയും ഐശ്വര്യയുടെയും ഭാഗത്തുനിന്നും പ്രതികരണങ്ങളൊന്നുമുണ്ടായിരുന്നില്ല.

2004ലാണ് ഇരുവരും വിവാഹിതരാകുന്നത്.

സഹോദരന്‍ സെല്‍വരാഘവന്‍ സംവിധാനം ചെയ്ത് 2003ല്‍ പുറത്തിറങ്ങിയ കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിന്‍റെ റിലീസിനിടെയാണ് ഐശ്വര്യയും ധനുഷും കണ്ടുമുട്ടുന്നത്.

  വധുവിനെ ആവശ്യമുണ്ട് ;സ്വന്തം ഓട്ടോയിൽ വിവാഹ പരസ്യവുമായി ഓട്ടോ ഡ്രൈവർ :ബ്രോക്കർക്ക് 10000 രൂപ ഓഫറും

ഐശ്വര്യയുടെ ലാളിത്യമാണ് തന്നെ ആകര്‍ഷിച്ചതെന്ന് പിന്നീട് ധനുഷ് പറഞ്ഞിട്ടുണ്ട്.

ഐശ്വര്യ സംവിധാനം ചെയ്ത ‘3’ എന്ന ചിത്രത്തിൽ ധനുഷ് ആയിരുന്നു നായകൻ.

ചിത്രം മികച്ച വിജയം നേടുകയും ചെയ്തിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എല്ലാ പുരുഷന്മാരും ഒരുപോലെയല്ല; അപരിചിതമായ ബെം​ഗളൂരു ന​ഗരത്തിൽ തുണയായി ബസ് കണ്ടക്ടറും റാപ്പിഡോ ഡ്രൈവറും; നന്ദി പറഞ്ഞ് യുവതി
[masterslider id="10"]

Related posts

Click Here to Follow Us