ബിഎംടിസി ബസ് ഇടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചു

ബെംഗളൂരു: കെങ്കേരിയിലെ കോളേജിലേക്ക് പോകുകയായിരുന്ന ഇരുപതുകാരിയായ കോളേജ് വിദ്യാർത്ഥിനി ബിഎംടിസി ബസ് ഇടിച്ച് മരിച്ചു .

മല്ലേശ്വരം ട്രാഫിക് പോലീസ് പരിധിയിലെ ദേവയ്യ പാർക്കിന് സമീപം വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം.

മല്ലേശ്വരം സ്വദേശിനി കുസുമിതയാണ് മരിച്ചത്. അമിതവേഗതയിലെത്തിയ ബിഎംടിസി ബൈക്ക് പിന്നിൽ വന്ന് ഇടിച്ചതിനെ തുടർന്ന് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു.

ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങിയതായി ഡോക്ടർമാർ അറിയിച്ചു.

  ബെംഗളൂരു യാത്ര ഇനി ഒന്നര മണിക്കൂറിൽ; ന​ഗരത്തിന്റെ മുഖച്ഛായ മാറ്റാൻ വരുന്നത് ജാപ്പനീസ് കരുത്തിലുളള ബുള്ളറ്റ് ട്രെയിൻ

പിന്നിൽ വന്നിടിച്ച ശേഷം ബൈക്ക് മീറ്ററുകളോളം വലിച്ചിഴച്ച ശേഷമാണ് ബസ് നിർത്തിയത്. മൃതദേഹം കെസി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

കെങ്കേരിയിലെ സ്വകാര്യ കോളേജിൽ രണ്ടാം വർഷ എൻജിനീയറിങ് കോളേജിലായിരുന്നു കുസുമിത പഠിച്ചിരുന്നത്.

മരിച്ചത് ജെയിൻ കോളേജ് വിദ്യാർത്ഥിയാണെന്നും ഡ്രൈവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ഡിസിപി ട്രാഫിക് നോർത്ത് ഡിവിഷൻ സിരി ഗൗരി മാധ്യമങ്ങളോട് പറഞ്ഞു.

റിപ്പോർട്ടുകൾ അനുസരിച്ച് 2023 ൽ ബിഎംടിസി ബസുകൾ ഉൾപ്പെട്ട റോഡപകടങ്ങളിൽ മൊത്തം 40 പേർ മരിക്കുകയും 100 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തട്ടുണ്ട്.

  ടെർമിനൽ 2 ന്റെ ഭംഗിക്ക് ഒരു പുതിയ രൂപം കൂടി; ബെംഗളൂരു വിമാനത്താവളത്തിൽ 'ബെംഗളൂരു സോൾ' അനാച്ഛാദനം ചെയ്തു!

ബിഎംടിസി ബസപകടത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും ബൈക്ക് യാത്രികരാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിബിഎസ്ഇ ഒമ്പതാം ക്ലാസിൽ ഇനി 'കാവേരി'; രണ്ട് പുസ്തകങ്ങൾക്ക് പകരം ഒരൊറ്റ പാഠപുസ്തകം
[masterslider id="10"]

Related posts

Click Here to Follow Us