മദ്യപിക്കാൻ പണം നൽകിയില്ല; അച്ഛൻ മകനെ വെടിവച്ചു കൊന്നു 

ബെംഗളൂരു: മദ്യപിക്കാൻ പണം നൽകാത്തതിന്റെ പേരിൽ അച്ഛൻ മകനെ കൊന്നു.

കാമാക്ഷിപാളയ കാരേക്കല്ലുവിലാണ് 35-കാരനായ നാർഥൻ ബൊപ്പണ്ണ അച്ഛന്റെ വെടിയേറ്റുമരിച്ചത്.

സംഭവത്തിൽ നാർഥന്റെ അച്ഛൻ സുരേഷിനെ (58) കാമാക്ഷിപാളയ പോലീസ് അറസ്റ്റുചെയ്തു.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഇരുവരും തമ്മിൽ വഴക്കുതുടങ്ങിയത്.

മദ്യപിക്കാൻ പണംവേണമെന്ന് സുരേഷ് ആവശ്യപ്പെട്ടെങ്കിലും നാർഥൻ ഇതിന് തയ്യാറാകാതിരുന്നതോടെയാണ് തർക്കം തുടങ്ങിയത്.

തർക്കത്തിനിടെ സുരേഷ് കിടപ്പുമുറിയിൽ കയറി വാതിലടച്ചു.

  ഭാര്യയെ 50,000 രൂപയ്ക്ക് വിറ്റ് ഭർത്താവ്; പത്തുദിവസം മുറിയിൽ പൂട്ടിയിട്ട് കൂട്ടബലാത്സംഗം, ഭർത്താവടക്കം 6 പേർ വലയിൽ!

തുറക്കാനാവശ്യപ്പെട്ട നാർഥനെ മുറിയിലെ മേശയിലുണ്ടായിരുന്ന കൈത്തോക്കെടുത്ത് ജനലിലൂടെ വെടിവെക്കുകയായിരുന്നു.

വയറിൽ വെടിയേറ്റ നാർഥനെ സമീപവാസികൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മദ്യപിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങളുണ്ടായിരുന്നതായി സമീപവാസികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

നഗരത്തിലെ ഒരു സുരക്ഷാ ഏജൻസി ജീവനക്കാരനായിരുന്ന സുരേഷ് ഏതാനും മാസംമുമ്പ് ജോലി ഉപേക്ഷിച്ചിരുന്നു.

പിന്നീടാണ് മുഴുവൻ സമയവും മദ്യപാനം തുടങ്ങിയത്.

ഇതിന്റെ പേരിൽ വഴക്ക് പതിവായിരുന്നു.

സംഭവസമയത്ത് കിടപ്പുരോഗിയായ അമ്മയാണ് വീട്ടിലുണ്ടായിരുന്നത്.

  സംസ്ഥാന മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യ രാജിവെച്ചേക്കും; ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തീരുമാനം

കുടക് സ്വദേശിയായ സുരേഷിന് ലൈസൻസുള്ള തോക്കാണുണ്ടായിരുന്നതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് കാമാക്ഷിപാളയ പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!
[masterslider id="10"]

Related posts