ആമസോണിൽ ബുക്ക് ചെയ്തത് 19,900 രൂപയുടെ ഹെഡ് ഫോണ്‍; കിട്ടിയത് കോള്‍ഗേറ്റിന്റെ ടൂത്ത് പേസ്റ്റ്

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ ഉണ്ടായ ദുരനുഭവം വിവരിച്ച് വീഡിയോ പങ്കുവെച്ച് ഉപയോക്താവ്. യാഷ് ഓജ എന്ന പേരിലുള്ള എക്‌സ് അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചത്. പ്രമുഖ ഇ- കോമേഴ്‌സ് സ്ഥാപനമായ ആമസോണില്‍ സോണി XB910N വയര്‍ലെസ് ഹെഡ് ഫോണ്‍ വാങ്ങാനാണ് ഓര്‍ഡര്‍ നല്‍കിയത്.

19,900 രൂപ വിലയായി നല്‍കി. പകരം തനിക്ക് ലഭിച്ചത് കോള്‍ഗേറ്റിന്റെ ടൂത്ത് പേസ്റ്റ് ആണ് എന്ന് വീഡിയോ സഹിതമുള്ള കുറിപ്പില്‍ യാഷ് ഓജ ആരോപിച്ചു.
തെളിവിനായി ആമസോണ്‍ ഡെലിവറി തുറക്കുന്നതും കോള്‍ഗേറ്റ് ടൂത്ത് പേസ്റ്റ് ലഭിക്കുന്നതുമായ വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.

  യുഡിഎഫിന് കേരള ജനത ചരിത്ര വിജയം നൽകും; രമേശ്‌ ചെന്നിത്തല

sony xb910n വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കി, ലഭിച്ചത് കോള്‍ഗേറ്റ് ടൂത്ത്‌പേസ്റ്റ് എന്ന ആമുഖത്തോടെയാണ് വീഡിയോ. ഓര്‍ഡര്‍ ചെയ്ത ഉല്‍പ്പന്നം മാറിപ്പോയതിന് മാപ്പ് പറഞ്ഞ ആമസോണ്‍ ഉല്‍പ്പന്നം മാറ്റി നല്‍കുന്നതിന് സഹായിക്കാമെന്ന് അറിയിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഓര്‍ഡര്‍, അക്കൗണ്ട് വിശദാംശങ്ങള്‍ വെളിപ്പെടുത്തി സ്വകാര്യ വിവരങ്ങള്‍ പുറത്തുവരുന്ന സാഹചര്യം ഒഴിവാക്കണമെന്നും ആമസോണ്‍ അഭ്യര്‍ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണ്ടെയിനറിന് പിന്നിൽ ഇവി ബൈക്കിടിച്ച് യാത്രികൻ സംഭവസ്ഥലത്ത് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടക രണ്ടാം പി.യു.സി ഫലം ഇന്ന്; ഉച്ചയ്ക്ക് 3 മണി മുതൽ വെബ്സൈറ്റിൽ ലഭ്യമാകും
[masterslider id="10"]

Related posts

Click Here to Follow Us