ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ 

ബെംഗളൂരു : ഭാര്യയെ കൊലപ്പെടുത്തി സീലിങ് ഫാനിൽ കെട്ടിത്തൂക്കിയ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

എച്ച്.ആർ.ബി.ആർ. ലേറ്റിൽ താമസിക്കുന്ന സിദ്ധപ്പ ബസവരാജ് ആണ് ഭാര്യ കെഞ്ചമ്മയെ (19) കൊലപ്പെടുത്തിയത്.

തുടർന്ന് ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ഫാനിൽ കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

വിജയപുര സ്വദേശികളായ ദമ്പതികൾ ആറുമാസം മുമ്പാണ് ബെംഗളൂരുവിൽ താമസംതുടങ്ങിയത്.

  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്

പാചകവാതക സിലിണ്ടർ വിതരണ ജീവനക്കാരനാണ് സിദ്ധപ്പ. വീടുകളിൽ ജോലി ചെയ്തുവരികയായിരുന്നു കെഞ്ചമ്മ.

ബുധനാഴ്ച പുലർച്ചെ രണ്ടു പേരും വഴക്കിടുകയും കെഞ്ചമ്മയെ സിദ്ധപ്പ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.

തുടർന്ന് മൃതദേഹം ഫാനിൽ കെട്ടിത്തൂക്കിയശേഷം ബന്ധുക്കളെവിളിച്ച് കെഞ്ചമ്മ ആത്മഹത്യചെയ്തതായി അറിയിച്ചു.

സിദ്ധപ്പയുടെ പെരുമാറ്റത്തിൽ സംശയംതോന്നിയ പോലീസ് ചോദ്യം ചെയ്തപ്പോൾ കൊലപ്പെടുത്തിയതാണെന്ന് വെളിപ്പെടുത്തിയത്.

കൊലപാതകത്തിന്റെ കാരണം പോലീസ് അന്വേഷിച്ചുവരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ
[masterslider id="10"]

Related posts