ഉത്തരാഖണ്ടിൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ച് 15 മരണം

ചമോലി: ഉത്തരാഖണ്ടിൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചു 15 പേർ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ചമോലി ജില്ലയിൽ അളകനന്ദ നദിയുടെ തീരത്ത് ആണ് അപകടം ഉണ്ടായത്. അളകനന്ദ നദീതീരത്ത് നമാമി ഗംഗാ മലിനജല ശുദ്ധീകരണ പ്ലാന്‍റിന്‍റെ സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളാണ് സൈറ്റിലെ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വൈദ്യുതാഘാതമേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ചമോലി എസ്‍പി പരമേന്ദ്ര ഡോവൽ പറഞ്ഞു.

  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി

ഒരു പോലീസ് ഇന്‍സ്പെക്ടറും അഞ്ച് ഹോം ഗാര്‍ഡുകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

അപകടത്തിനുള്ള കാരണം വ്യക്തമായില്ലെന്നും അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് ഉത്തരാഖണ്ഡ് പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ വി. മുരുകേശൻ പറഞ്ഞു.

“ഇത് ദുഃഖകരമായ സംഭവമാണ്. ജില്ലാ ഭരണകൂടവും പോലീസും എസ്ഡിആർഎഫും സ്ഥലത്തെത്തിയിട്ടുണ്ട്.

പരിക്കേറ്റവരെ മികച്ച ചികിത്സ ഉറപ്പാക്കാന്‍ പ്രധാനപ്പെട്ട ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ഹെലികോപ്റ്റർ വഴി എയിംസ് ഋഷികേശിലേക്ക് മാറ്റുകയും ചെയ്തു.

  നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത് 16 ജീവനുകൾ; നമ്മ മെട്രോയെ ഞെട്ടിക്കുന്ന കണക്കുകൾ!'

മജിസ്റ്റീരിയൽ അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ട്” ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബുക്ക് ചെയ്ത ആപ്പിൽ ഒരു നമ്പർ, വന്ന വണ്ടിയിൽ വേറൊന്ന്; ബെംഗളൂരുവിൽ ക്യാബ് കേറുന്നവർ അറിയാൻ
[masterslider id="10"]

Related posts