ബസവരാജ് ബൊമ്മയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് മന്ത്രി എം.ബി. പാട്ടീൽ

ബെംഗളൂരു : മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായ ബസവരാജ് ബൊമ്മെയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് മന്ത്രി എം.ബി. പാട്ടീൽ.

ജെ.ഡി.എസ്. ബി.ജെ.പിയുമായി സഹകരിക്കുകയാണെങ്കിൽ എച്ച്.ഡി. കുമാരസ്വാമി പ്രതിപക്ഷനേതാവാകുമെന്ന അഭ്യൂഹം ശക്തമായ സാഹചര്യത്തിലാണ് ട്വിറ്ററിലൂടെയുള്ള മന്ത്രിയുടെ ക്ഷണം.

അടുത്തുതന്നെ പ്രതിപക്ഷനേതാവാകുന്ന കുമാരസ്വാമിയെ അഭിനന്ദിക്കുന്നതായും മന്ത്രി കുറിച്ചു.

പാർട്ടിയിൽ നിന്നാൽ ജഗദീഷ് ഷെട്ടാറിന്റെ വിധി ബൊമ്മെയ്ക്കുണ്ടാകും. ബി.ജെ.പി. തകർന്നുകൊണ്ടിരിക്കുന്ന ചീട്ടുകൊട്ടാരമാണ്.

  പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങവേ മഹീന്ദ്ര ഥാർ മറിഞ്ഞ് അപകടം; രണ്ട് യുവാക്കൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതരം

ബസവരാജ് ബൊമ്മെയുടെ പിതാവ് കൈക്കൊണ്ട മതേതര ആശയം പിന്തുടരാൻ അദ്ദേഹം തയ്യാറാണെങ്കിൽ ഹൈക്കമാൻഡ് ഇക്കാര്യം പരിഗണിക്കുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

പ്രതിപക്ഷനേതൃപദവിക്കായി ശക്തമായി രംഗത്തുള്ള നേതാവാണ് ബസവരാജ് ബൊമ്മെ.

സർക്കാർ അധികാരമേറ്റ് മാസങ്ങൾ പിന്നിടുമ്പോഴും പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കാൻ കഴിയാത്തത് ബി.ജെ.പിക്കുള്ളിലും ആശ്വാസങ്ങൾ സൃഷ്ടിച്ചിരുന്നു.

ഇതിനിടെയാണ് ജെ.ഡി.എസുമായുള്ള സഖ്യത്തെക്കുറിച്ചുള്ള അഭ്യുഹങ്ങളുയരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അവസാന മെട്രോ റേക്കും എത്തി; ബെംഗളൂരു യെല്ലോ ലൈനിൽ ഇനി കാത്തിരിപ്പ് സമയം 4-5 മിനിറ്റായി കുറയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ നിർമാണത്തിനിടെ റോഡിലേക്ക് ഇരുമ്പ് ഷീറ്റ് വീണു; ബെംഗളൂരുവിൽ കാറുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
[masterslider id="10"]

Related posts