നഗരത്തെ തഴുകി വേനല്‍ മഴ തുടരുന്നു.

ബെംഗളൂരു : കഴിഞ്ഞ രണ്ടു ദിവസമായി നഗരത്തില്‍ ചില ഭാഗങ്ങളില്‍ ആയി പെയ്യുന്ന വേനല്‍ മഴ ഇന്നും നഗരത്തിലെ ചില ഭാഗങ്ങളില്‍ അനുഭവപ്പെട്ട് തുടങ്ങി.സൌത്ത് ബെംഗളൂരുവിലെ ഉത്തരഹള്ളി ,രാജരാജേശ്വരിനഗര,ബനശങ്കരി തുടങ്ങിയ സ്ഥലങ്ങളില്‍ ചെറിയ തോതില്‍ മഴ പെയ്യുന്നുണ്ട്.കോറമംഗല,എച് എസ് ആര്‍ ലെഔട്ട്‌,സില്‍ക്ക് ബോര്‍ഡ്‌ എന്നിവിടങ്ങളിലും ചെറിയ ചാറ്റല്‍ മഴ തുടരുന്നു.

ഉത്തര ബെംഗളൂരുവിലും കനത്ത മഴ പെയ്തു തുടങ്ങി, യശ്വന്ത്പുര, മല്ലേശ്വരം, രാജാജി നഗർ തുടങ്ങിയ സ്ഥലങ്ങളിലും വേനൽമഴ ആരംഭിച്ചു.

  ബെംഗളൂരു വീണ്ടും കത്തുന്നു; താപനില റെക്കോർഡിലേക്ക്, വരും ദിവസങ്ങളിലും ആശ്വാസമില്ല!

അതെസമയം അടുത്ത മൂന്ന്  ദിവസംകൂടി ബെംഗളൂരുവിൽ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യത. കഴിഞ്ഞ ദിവസം നഗരത്തിൽ പലയിടത്തും മഴ ലഭിച്ചിരുന്നു. ശ്രീലങ്കയ്ക്കു സമീപം കടലിൽ അതിതീവ്ര ന്യൂനമർദം അനുഭവപ്പെട്ടതിന്റെ തുടർച്ചയായാണു വരുംദിവസങ്ങളിൽ ബെംഗളൂരുവിലും മഴ തുടരുകയെന്നു കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.

ഇന്നും മറ്റന്നാളും സാധാരണ മഴയ്ക്കും നാളെ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കുമാണ് സാധ്യത. ഈ ദിവസങ്ങളിൽ പകൽ താപനിലയും കാര്യമായി കുറയും. നിലവിൽ 25–35 ഡിഗ്രി സെൽഷ്യസ് ആണ് ബെംഗളൂരുവിൽ ശരാശരി പകൽ താപനില. ഇത് 20–30 ആയാണു കുറയുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗൾഫിൽ മൂന്ന് ചരക്ക് കപ്പലുകൾ കൂടി ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർദ്ധനവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "പ്രണയതകർച്ചയേക്കാൾ വേദന; "ബെംഗളൂരുവിൽ വീട് പിടിക്കണമെങ്കിൽ കണ്ണിമ വെട്ടരുത്! ഈ യുവതിയുടെ അനുഭവം ഒരു പാഠം; വീഡിയോ കാണാം
[masterslider id="10"]

Related posts

Click Here to Follow Us