പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ കൂട്ടബലാത്സംഗം ചെയ്ത കാമുകനും സുഹൃത്തുക്കളും പിടിയിൽ

അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ കൂട്ടബലാത്സംഗം ചെയ്തെന്ന കേസിൽ ആറുപേർ പിടിയിൽ. സ്കൂൾ വിദ്യാർത്ഥിനിയായ 17 കാരിയെ ബലാത്സംഗം ചെയ്ത കാമുകനെയും ഇയാളുടെ സുഹൃത്തുക്കളായ അഞ്ചുപേരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ചൈൽഡ് വെൽഫയർ കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജൂലായ് ആദ്യവാരമാണ് സംഭവത്തിൽ പോലീസ് കേസെടുത്തത്. തുടർന്ന് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും വിശദമായ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

  സംസ്ഥാനത്ത് പുതിയ എക്സൈസ് തീരുവ നയം നടപ്പിലാക്കി; മദ്യം വാങ്ങും മുൻപ് ഇതറിയുക! ചിലതിന് വില കൂടും, ചിലതിന് കുറയും

സംഭവത്തിൽ കേസെടുത്തതോടെ പെൺകുട്ടിയുടെ കാമുകൻ ഉൾപ്പെടെയുള്ള പ്രതികൾ നാട്ടിൽനിന്ന് മുങ്ങിയിരുന്നു. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയുമായാണ് ഇവരെ പിടികൂടിയത്.

രണ്ടുപ്രതികളെ ഞായറാഴ്ച പുലർച്ചെ ആലപ്പുഴയിൽനിന്നാണ് കസ്റ്റഡിയിലെടുത്തതെന്നും പോലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത പ്രതികളെ പോലീസ് വിശദമായി ചോദ്യംചെയ്തുവരിയാണ്. ഞായറാഴ്ച വൈകിട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.

കാമുകനാണ് ആദ്യം ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് സ്കൂൾ വിദ്യാർഥിനിയായ 17-കാരിയുടെ മൊഴി. പിന്നീട് കാമുകൻ ഇയാളുടെ സുഹൃത്തുക്കൾക്ക് പെൺകുട്ടിയുടെ മൊബൈൽനമ്പർ കൈമാറി.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

പെൺകുട്ടിയെ ഇവർക്ക് പരിചയപ്പെടുത്തി. ഇവരുമായി സൗഹൃദത്തിലാകാൻ പെൺകുട്ടിയെ നിർബന്ധിക്കുകയും ചെയ്തു. തുടർന്നാണ് കാമുകന്റെ സുഹൃത്തുക്കളും പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെൽമെറ്റ് വച്ചില്ലെങ്കിൽ വാഹനം ടോവിങ് ചെയ്ത് മാറ്റാമോ? ബെംഗളൂരുവിൽ പൊലീസും യാത്രക്കാരും തമ്മിൽ റോഡിൽ തർക്കം
[masterslider id="10"]

Related posts