യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ

ബെംഗളൂരു: യുവാവിനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍  പിടിയിൽ . കോഴിക്കോട് ചങ്ങരോത്ത് സ്വദേശി വിജേഷിനെ വെട്ടിയ കേസിലെ പ്രതികളാണ് പിടിയിലായത്.

ഹുസൂറിനടുത്തുള്ള ലോഡ്ജില്‍ നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്. ധനേഷ്, പ്രസൂണ്‍, ജിഷ്ണു, ഉജേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ കൊട്ടേഷന്‍ സംഘമെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി . ഒരാഴ്ച മുന്‍പാണ് സംഭവം ഉണ്ടായത്.

  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം

ഉത്സവ പറമ്പിലെ തര്‍ക്കത്തിലുണ്ടായ പകയാണ് വിജേഷിനെ വെട്ടിപ്പരിക്കേല്‍പ്പിക്കാന്‍ കാരണമെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി പോലീസ് വ്യക്തമാക്കി. വീട്ടില്‍ ഒറ്റയ്ക്കുള്ളപ്പോഴാണ് ഒരു സംഘം ആളുകള്‍ വിജേഷിനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിജേഷ് ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ പിങ്ക്-ബ്ലൂ ലൈൻ ജോലികൾ നിർത്തിവച്ചു! ഉദ്ഘാടനം അനിശ്ചിതത്വത്തിൽ ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts