പൊന്നിയിന്‍ ശെല്‍വം പാര്‍ട്ട് 1 വെറും ട്രെയ്‌ലര്‍ മാത്രം; ജയം രവി

പൊന്നിയിന്‍ ശെല്‍വം പാര്‍ട്ട് 1 വെറും ട്രെയ്‌ലര്‍ മാത്രമാണെന്നും രണ്ടാം ഭാഗമാണ് യഥാര്‍ത്ഥ ചിത്രമെന്നും ജയം രവി. മലയാളത്തില്‍ നിന്ന് ആദ്യ സിനിമയെക്കുറിച്ച് വളരെ ആത്മാര്‍ഥമായ നിരൂപണങ്ങളാണ് ഉണ്ടായത്. അതേ പിന്തുണ രണ്ടാം ഭാഗത്തിലും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നടന്ന പിഎസ് 2ന്റെ പ്രമോഷനില്‍ ചിത്രത്തിലെ നിരവധി താരങ്ങള്‍ പങ്കെടുത്തു.

ജയം രവി, കാര്‍ത്തിക്, തൃഷ, ബാബു ആന്റണി, വിക്രം, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ വന്‍ താരനിരയാണ് കൊച്ചിയില്‍ നടന്ന പ്രെമോഷന്‍ പരിപാടിയില്‍ പങ്കെടുത്തത്. പൊന്നിയിന്‍ ശെല്‍വം ഒന്നാം ഭാഗത്തിന്റെ മലയാളം റിവ്യൂകള്‍ കൃത്യമായി ശ്രദ്ധിക്കാറുണ്ടായിരുന്നു. വളരെ ആത്മാര്‍ത്ഥമായിട്ടാണ് മലയാളികള്‍ നിരൂപണങ്ങള്‍ നടത്താറ്. അതേ പിന്തുണ രണ്ടാം ഭാഗത്തിലും പ്രതീക്ഷിക്കുന്നതായി ജയം രവി പറഞ്ഞു.

  നമ്മ മെട്രോയ്ക്കായി കർണാടക ചിലവിട്ടത് 31,534 കോടി; നഷ്ടം വന്നാൽ സംസ്ഥാനം നികത്തണമെന്ന് കൈമലർത്തി കേന്ദ്രം

മലയാളത്തിന്റെ പ്രിയ താരം ജയറാമുമായി ജോലി ചെയ്യാന്‍ സാധിച്ചത് മികച്ച അനുഭവമായിരുന്നു എന്ന് നടന്‍ കാര്‍ത്തിയും പറഞ്ഞു. അതേസമയം, ഇതിഹാസ കഥാപാത്രമായ മഹാവീര്‍ കര്‍ണ്ണനെ അവതരിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി പരിപാടിയ്ക്കിടെ നടന്‍ വിക്രം വെളിപ്പെടുത്തി.

കേരളത്തില്‍ മുന്നൂറ്റമ്പതോളം തിയറ്ററുകളിലാണ് 28-ാം തീയതി പൊന്നിയിന്‍ സെല്‍വം റിലീസാകുന്നത്. മലയാളം, തമിഴ് ഭാഷകളിലാണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുക. സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രസിദ്ധ ചരിത്രനോവല്‍ ‘പൊന്നിയിന്‍ സെല്‍വന്‍’ ആധാരമാക്കിയാണ് മണിരത്‌നം അതേപേരില്‍ ചിത്രം ഒരുക്കിയത്. എആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം. ചിത്രത്തിന്റെ രണ്ടാംഭാഗം തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചുഭാഷകളിലാണ് ലോകമെമ്പാടും റിലീസ് ചെയ്യുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഹൂർത്തം തെറ്റുമെന്ന് പത്മജ; 'ടോക്കൺ' കിട്ടിയത് ഞങ്ങൾക്കെന്ന് സുനിൽ കുമാർ! പത്രികാ സമർപ്പണത്തിനിടെ സ്ഥാനാർഥികൾ തമ്മിൽ അടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വീട് ഒഴിഞ്ഞാൽ ഡിപ്പോസിറ്റ് മറന്നേക്കൂ ; ലാൻഡ്‌ലോർഡ് സ്കാമിൽ കുടുങ്ങി യുവതി നിയമപോരാട്ടത്തിലേക്ക്
[masterslider id="10"]

Related posts

Click Here to Follow Us