സ്നേഹ പൊതിയുമായി നയൻ‌താരയും വിഘ്‌നേഷും തെരുവിൽ

രാത്രി മഴ നനഞ്ഞ് തെരുവിൽ കഴിയുന്നവർക്ക് സമ്മാന പൊതിയുമായി എത്തിയ നയൻ‌താരയുടെയും വിഗ്നേഷ് ശിവന്റെയും ചിത്രങ്ങൾ വൈറൽ.

രാത്രിയില്‍ തിമിര്‍ത്തുപെയ്യുന്ന മഴയത്ത് കൈയില്‍ സഞ്ചികളുമായി സൂപ്പര്‍ താരം നയന്‍താര, കൂടെ കുടപിടിച്ച്‌ സംവിധായകനും ഭര്‍ത്താവുമായ വിഗ്‌നേഷ് ശിവന്‍. തെരുവില്‍ കഴിയുന്ന ആളുകള്‍ക്ക് ഇരുവരും സഹായം നല്‍കുന്ന ഈ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോൾ വൈറൽ . റോഡിന്‍റെ സമീപത്തുനടന്ന കാഴ്‌ച ഒരു വാഹനത്തില്‍ നിന്നുമാണ് പകര്‍ത്തിയിട്ടുള്ളതെന്ന് പുറത്തുവന്ന ദൃശ്യത്തില്‍ വ്യക്തമാണ്.

  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം

തെരുവോരത്തെ പെട്ടിക്കടകള്‍ക്ക് സമീപം അഭയം പ്രാപിച്ച ആളുകള്‍ക്ക് നേരെയാണ് ഇരുവരും നടന്നടുക്കുന്നത്. തുടര്‍ന്ന്, അവർക്ക് സഞ്ചികള്‍ കൈമാറുന്നു. ഈ വീഡിയോ വൈറലായതോടെ ഇരുവരേയും അഭിനന്ദിച്ച്‌ നിരവധി ആരാധകര്‍ രംഗത്തെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts