നാട്ടു നാട്ടു..ഇന്ത്യ അഭിമാനിക്കുന്നു, ഓസ്‌കാർ വിജയത്തെ പ്രശംസിച്ച് പ്രധാന മന്ത്രി

ന്യൂഡൽഹി : നാട്ടുനാട്ടിന്റെ അഭിമാനനേട്ടത്തിൽ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാട്ടു നാട്ടിൻ്റെ വിജയം അസാധാരണമെന്ന് വിശേഷിപ്പിച്ച മോദി നാട്ടു നാട്ടിന്റെ ജനപ്രീതി ആഗോളപരമാണെന്നും ട്വിറ്ററിൽ കുറിച്ചു.

നാട്ടു നാട്ടുവിന് വരികളെഴുതിയ ചന്ദ്രബോസിനെയും സംഗീതസംവിധായകൻ എം എം കീരവാണിയെയും ആർ ആർ ആർ സിനിമയുടെ മുഴുവൻ പ്രവർത്തകരെയും പ്രത്യേകം പ്രശംസിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

  പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

‘അസാധാരണം. നാട്ടു നാട്ടുവിന്റെ ജനപ്രീതി ആഗോളമാണ്. കാലങ്ങളോളം ഓർത്തിരിക്കുന്ന പാട്ടായിരിക്കും അത്. എം എം കീരവാണിയ്ക്കും ചന്ദ്രബോസിനും മുഴുവൻ പ്രവർത്തകർക്കും ഈ അഭിമാനകരമായ ബഹുമതിക്ക് ആശംസകൾ അറിയിക്കുന്നു. ഇന്ത്യ ആഹ്ളാദിക്കുന്നു, അഭിമാനിക്കുന്നു’-മോദി കുറിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts