പമ്പയിൽ കേരള – കർണാടക സ്വാമിമാർ തമ്മിൽ അടിപിടി

ശബരിമല : വിരി വെയ്ക്കുന്നതിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ പമ്പ വലിയാനവട്ടത്ത് കര്‍ണാടകയിലും കേരളത്തിലും നിന്നുള്ള ഭക്തര്‍ തമ്മിലടിച്ചു.

വിരിപ്പുരയില്‍ വിരി വയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. തലശേരി സ്വദേശിയായ സ്വാമി ഭക്തന്റെ തലയടിച്ചു പൊട്ടിച്ചു.

തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ ആയിരുന്നു സംഭവം. കര്‍ണാടകയില്‍ നിന്നുള്ള തീര്‍ഥാടകരും കാസര്‍കോഡ്, തലശേരി ഭാഗങ്ങളില്‍ നിന്നുളള സ്വാമിമാരുമായിട്ടാണ് സംഘട്ടനമുണ്ടായത്.

  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

കാസര്‍കോഡ് വെള്ളരിമുണ്ട പുലിക്കോടന്‍ വീട്ടില്‍ നാരായണ(78)നാണ് തലയ്ക്ക് അടിയേറ്റത്. ഇദ്ദേഹത്തിന്റെ തലയില്‍ ഏഴു തുന്നലിടേണ്ടി വന്നു. വിശദ പരിശോധനയ്ക്കും സ്‌കാനിങ്ങിനും മറ്റുമായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts