സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു

ബെംഗളൂരു: 2022 ലെ കന്നഡ വിഭാഗത്തിൽ സാഹിത്യ അക്കാദമി പുരസ്‌കാരം എഴുത്തുകാരൻ മൂഡനാകുഡു ചിന്നസ്വാമിക്കും പത്രപ്രവർത്തകൻ പത്മരാജ് ദണ്ഡാവതിക്കും ലഭിച്ചു. വ്യാഴാഴ്ചയാണ് കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാർഡുകൾ പ്രഖ്യാപിച്ചു.

‘ബഹുത്വാദ ഭാരത മട്ടു ബുദ്ധ തത്വികതേ’ എന്ന കൃതിക്ക് ചിന്നസ്വാമി പുരസ്‌കാരം നേടിയപ്പോൾ, ‘സീത രാമായണദ സചിത്ര മറു കഥ’ എന്ന കൃതിയുടെ വിവർത്തന വിഭാഗത്തിലാണ് ദണ്ഡാവതി പുരസ്‌കാരം നേടിയത്. ദണ്ഡാവതി ദേവദത്ത പട്ടാനായകിന്റെ ‘സീത’ ഇംഗ്ലീഷിൽ നിന്ന് കന്നഡയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

  ബെംഗളൂരുവിലെ ഈ പ്രധാന ഫ്ലൈഓവറുകൾ ഇന്ന് രാത്രി മുതൽ അടച്ചിടും; ഗതാഗത നിയന്ത്രണം ഇങ്ങനെ

sahithya akademi award

പ്രധാന പുസ്തക അവാർഡ് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുമ്പോൾ, വിവർത്തന അവാർഡ് 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്. 2023 മാർച്ചിൽ ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും.

ന്യൂഡൽഹിയിലെ സാഹിത്യ അക്കാദമിയുടെ കന്നഡ ഉപദേശക സമിതി കൺവീനർ ഡോ.സർജൂ കട്കറുടെ മേൽനോട്ടത്തിലാണ് അവാർഡുകൾ തിരഞ്ഞെടുത്തത്. ഡോ.സി.നാഗണ്ണ, ചന്ദ്രശേഖർ വസ്ത്രാദ്, പത്മരാജ് ദണ്ഡാവതി എന്നിവർ പ്രധാന പുസ്തക പുരസ്‌കാരവും ഡോ. ​​ജഗദീഷ് കോപ്പ, ഡോ. മോഹൻ കുന്തർ, ഡോ. കമലാകർ ഭട്ട് എന്നിവർ പരിഭാഷാ പുരസ്‌കാരവും വിധികർത്താക്കളായി. കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷൻ ഡോ ചന്ദ്രശേഖർ കമ്പാർ അവാർഡ് ജേതാക്കളെ അഭിനന്ദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത് യാഥാർഥ്യത്തിലേക്ക്; പാതയിൽ നാളെ മുതൽ അന്തിമ പരീക്ഷണ ഓട്ടം
[masterslider id="10"]

Related posts